Happy birthday

0
38
views
https://m.facebook.com/story.php?story_fbid=3324979877726144&id=100006424936616

പ്രിയരേ… നമ്മുടെ വാനമ്പാടി കെ.എസ്. ചിത്ര ചേച്ചിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ…ഒരുപാടൊരുപാട് ആശംസകൾക്കിടയിൽ എന്‍റെ ആശംസകൾ മുങ്ങിപ്പോകാതിരിക്കാൻ ഒരു നാൾ വൈകി ഞാൻ നേരുന്നു പിറന്നാൾ ആശംസകൾ…ഞാനും എന്‍റെ കാശുകാരനും ലേഖന പരമ്പരയിലെ എട്ടാം ഭാഗം ഒരിക്കൽക്കൂടി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു….ചിത്രച്ചേച്ചി സ്റ്റേജിൽ പാടുന്ന എന്‍റെ പാട്ടും…..അതോടൊപ്പം പുതിയ ദൃശ്യഭാഷ്യവും…..🥰🥰🥰🥰🥰

ഞാനും എന്‍റെ കാശുകാരും ഭാഗം – 8
സംഗീതം എന്നിൽ നിറയ്ക്കാൻ…. ഭക്തി എത്ര മാത്രം സ്വാധീനം ചെലുത്തിയെന്നു എനിക്ക് പറയാനറിയില്ല…..അമ്പലങ്ങളിലെ ശാന്തിപ്പണി ചെയ്തില്ലായിരുന്നുവെങ്കിൽ തിരുവനന്തപുരത്തു പഠിക്കാൻ എനിക്ക് കഴിയില്ലായിരുന്നു…അമ്പലത്തിൽ നടയടച്ചു സമയത്തു സംഗീത കോളേജിലെത്താൻ ഉള്ള
ഓട്ടം ഇന്നും മനസ്സിലുണ്ട്… പഠിക്കാൻ അമ്പലശാന്തി കൂട്ടായെങ്കിൽ ജീവിക്കാൻ എനിക്ക് ദൈവഗാനങ്ങൾ കൂട്ടായ കാലഘട്ടം… ആറ്റുകാൽ അമ്മയ്ക്കായി തുടങ്ങിയ എന്‍റെ സംഗീതസംവിധാന യാത്രയ്ക്ക് വഴികാട്ടിയായി മറ്റു ദേവതമാരും ദേവന്മാരും മുന്നിൽ വന്നു.. അതിനു പല നിർമാതാക്കളുടെ മുഖമായിരുന്നു എന്ന് മാത്രം…അയ്യപ്പൻപാട്ടു ചെയ്യാൻ സ്റുഡിയോവിൽ ഇരിക്കുമ്പോളാണ് ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ ഓഫീസ് മാനേജരായ മുരളിച്ചേട്ടൻ വിളിക്കുന്നത് ,(മുരളിച്ചേട്ടനെ മുൻപ് തന്നെ അറിയാം.. താരയുടെ അമ്മയുടെ കൂട്ടുകാരിയാണ് മുരളിച്ചേട്ടന്റെ ഭാര്യ.. എന്‍റെ പല ഓഡിയോ സിഡി റിലീസിനും മുൻപും ഞാൻ വിളിച്ചിട്ടുണ്ട് മുരളിച്ചേട്ടനെ ).. സ്റുഡിയോവിൽ നിന്നിറങ്ങി ബേക്കറി ജംഗ്ഷനിൽ എത്തിയപ്പോൾ മുരളി ചേട്ടനവിടെത്തി.. കിഷോർ കുമാർ (മുരളിച്ചേട്ടന്റെ മകളുടെ ഭർത്താവ് )വിളിക്കുമെന്നും ഒരു തീം സോങ് ചെയ്യാനാണെന്നും പറഞ്ഞു.. ഉടൻ തന്നെ വിളിയെത്തി..താൻസാനിയയിൽ ഉള്ള അവരുടെ മലയാളി അസ്സോസിയേഷനായ കലാമണ്ഡലത്തിനായി ഒരു തീം സോങ് ചെയ്യണം..കൈതപ്രം എഴുതി കെ. എസ്.ചിത്ര പാടുന്ന മലയാളിത്തമുള്ള ഒരു പാട്ടു വേണം..ഒരു പാട്ടിനായി വലിയ ഫണ്ടാകില്ലേ എന്നുള്ള ചോദ്യത്തിന് പാട്ടു നന്നായാൽ മതി എന്നായിരുന്നു ഉത്തരം..അടുത്തയാഴ്ച നാട്ടിൽ വരുന്നുണ്ടെന്നും ബാക്കി വന്നിട് നേരിൽ പറയാമെന്നും പറഞ്ഞു വച്ചു.. കൃത്യമായി നാട്ടിൽ വന്നപ്പോൾ സ്റുഡിയോവിൽ വന്നു കണ്ടു.. അപ്പോളേക്കും “തിരുവാതിര ഞാറ്റുവേല ” എന്നാരംഭിക്കുന്ന കേരളീയ ഗാനം ഏഴാം കടലിന്നക്കരെയുള്ള താൻസാനിയയിലെ മലയാളികൾക്ക് കേരളമെന്താണെന്നും നാടിനോടുള്ള സ്നേഹമെന്താണെന്നും വിളിച്ചുപറയുന്ന രീതിയിലുള്ള പാട്ട് കൈതപ്രം എഴുതിത്തന്നിരുന്നു… പെട്ടെന്ന് തന്നെ ചിത്രച്ചേച്ചിയെ പാടിക്കാനുള്ള തയ്‌യാറെടുപ്പുകൾ കിഷോർ ജി തന്നെ തയ്യാറാക്കിത്തന്നു.. അവരുടെ കലാമണ്ഡലത്തിന്റെ വാർഷികത്തിന് ചിത്രച്ചേച്ചിയുടെ ഗാനമേളയുമുണ്ട്…അപ്പോൾ ഈ ഗാനം പാടിക്കൊണ്ടായിരിക്കും റീലീസെന്നും പറഞ്ഞു. ബൈജു അഞ്ചലും ജോസ് ബാപ്പയ്യയും സുരേഷും സുനീഷും ജോസ് സാഗറും എല്ലാം എന്നോടൊപ്പം പിന്നിലണിനിരന്നപ്പോൾ മനോഹരമായ ഗാനം പിറന്നു…പാട്ട് മെയിലിൽ കിഷോർജിക്കയച്ചപ്പോൾ വന്ന മറുപടിയിൽ (ചേട്ടാ….അതിമനോഹരം എല്ലാർക്കും ഇവിടെ ഇഷ്ടമായി…) എന്തെന്നില്ലാത്ത സന്തോഷമായി… ആദ്യമായി എനിക്ക് ചിത്ര ചേച്ചിയോടൊപ്പം… മലയാളത്തിന്റെ മാത്രമല്ല എല്ലാവരുടെയും പാട്ടുകാരിയുടെ ചുണ്ടിൽ നിന്ന് എന്‍റെ പാട്ടു കേട്ട് നല്ല അഭിപ്രായം കിട്ടിയപ്പോൾ എനിക്ക് ജീവിക്കാൻ കൂട്ടുനിന്ന സകലേശ്വരന്മാരെയും മനസ്സിലോർത്തു…..

തിരുവാതിര ഞാറ്റുവേല..” എന്നാരംഭിക്കുന്ന കൈതപ്രം എഴുതിയ പാട്ടു ടാൻസാനിയ കലാമണ്ഡലം തീം സോങ്ങായി റിലീസ് ചെയ്തത് ചിത്ര ചേച്ചി അവിടെ ലൈവായി പാടിയായിരുന്നു. അതിനു ശേഷം ഒരു വർഷം കഴിഞ്ഞു സംഗീത സംവിധായകൻ ശരത് സർ പാടിയ ഒരു ആൽബത്തിന്റെ കോപ്പി അദ്ദേഹത്തിന് കൊടുക്കാൻ എറണാകുളത്തു നിൽകുമ്പോൾ അദ്ദേഹത്തോടൊപ്പം ചിത്രച്ചേച്ചിയും വന്നിറങ്ങി.. അപ്പോൾ ചിത്ര ചേച്ചി ഭർത്താവിനെ എന്നെ പരിചയപ്പെടുത്തിയത് ആ പാട്ടു പാടിക്കൊണ്ടായിരുന്നു… ദിവസം എത്രയോ പാട്ടുകൾ പാടുന്നയാൾ… പാടികഴിഞ്ഞു 6 മാസമെങ്കിലും കഴിഞ്ഞ ഒരു സിനിമേതര ഗാനം ഓർത്തുവച്ചു പാടുക… അതും ശരത് സാറിന്റെ ഒക്കെ മുന്നിൽ വച്ചു…. അഭിമാനം തോന്നിയ നിമിഷങ്ങൾ … ഒരു സംഗീത സംവിധായകന് അഭിമാനിക്കാൻ ഇതിൽപരമെന്തു വേണം….നന്ദി….. കലാമണ്ഡലം താൻസാനിയ….. കിഷോർ
നായർ…
വർഷങ്ങൾക്കു മുൻപ് ദേവരാജൻ മാസ്റ്റരുടെ ശക്തിഗാഥയിലെ പാട്ടുകാരനായിരുന്ന എനിക്ക് സ്വരലയയുടെ ടൈറ്റിൽ സോങ് പാടുന്ന ചിത്രചേച്ചിയോടൊപ്പം ക്വയർ പാർട്സ് പാടാനും കെ പി എ സി നാടകമായ സബ്‌കോ സന്മതി ദേ ഭഗവാൻ പാട്ടിലും പാട്ടുകാരനായി തരംഗിണി സ്റ്റുഡിയോവിൽ നില്ക്കാൻ കഴിഞ്ഞു… വർഷങ്ങൾക്കിപ്പുറം ചിത്രച്ചേച്ചിയെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും… അതും കൈതപ്രത്തിന്റെ രചനയിൽ കഴിഞ്ഞില്ലേ….കാലമേ നന്ദി …….
അന്ന് ചെയ്ത പാട്ടിനു ഇതാ ഈ കൊറോണക്കാലത്തു എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനു വേണ്ടി താരയുടെ കൊറിയോഗ്രഫിയിൽ വീട്ടിലിരുന്നു 40 കുട്ടികൾ നൃത്തച്ചുവടുകൾ വച്ചു ശ്രീ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചു പുറത്തിറക്കിയപ്പോൾ കിട്ടിയ സ്വീകാര്യത എന്നെ ഞെട്ടിച്ചു… (എംജിഎം ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഡോക്ടർ ഗീവർഗീസ് സാറിനും സുനിലേട്ടനും
സജിയേട്ടനും സുരാജ് വെഞ്ഞാറമൂടിനും ടീച്ചേഴ്സിനും കുട്ടികൾക്കും താരയ്ക്കും നന്ദി….)
എഫ് എം റേഡിയോവിൽ ജോലിസമയത്ത് ലൈവ് സ്റ്റുഡിയോവിൽ റേഡിയോ ജോക്കികൾക്കൊപ്പം ലൈവായി ചിത്രച്ചേച്ചിയെ വിളിച്ചത് ഓർമയിലേക്ക് കടന്നുവരും…അപ്രതീക്ഷിതമായിരുന്നു ചിത്രച്ചേച്ചിക്ക് അന്നത്…….
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ…. എന്‍റെ കാശുകാരനോടല്ലാതെ…കൈതപ്രത്തിന്റെ സംഗീത ജീവിതയാത്ര പ്രമുഖരായവർക്കൊപ്പം അവതരിപ്പിക്കുന്ന ദേവദുന്ദുഭിയുടെ നിർമ്മാതാവായും കിഷോർ ജി എന്നോടൊപ്പമുണ്ട്.. ഒരു മാധ്യമ നേതാവിന്റെ ചതിയിൽ ഞാൻ വീണുപോയെങ്കിലും എന്‍റെ സംഗീതത്തിന് കൂട്ടായ എന്‍റെ ആത്മവിശ്വാസം ഇവിടെയും എന്നെ തോല്പിക്കില്ല.
ഞാൻ തോൽക്കില്ല.. എന്‍റെ പാട്ടിനെ സ്നേഹിച്ചവർ കൂടെയുണ്ടെങ്കിൽ ദേവദുന്ദുഭിയും വരും.. വന്നിരിക്കും…… ഇതെന്റെ വാക്ക്… എന്‍റെ സംഗീത വാക്ക്…. ടാൻസാനിയയുടെ കാശുകാരൻ അങ്ങിനെ എന്‍റെ കാശുകാരനായി…. ദേവദുന്ദുഭിയുടെ കാശുകാരനായി…..നന്ദി പറഞ്ഞാൽ തീരില്ല……

‘അകന്നിരുന്നും സ്നേഹിക്കാം’; നൃത്തശിൽപവുമായി അധ്യാപകരും വിദ്യാർത്ഥികളും -https://www.manoramaonline.com/music/music-news/2020/05/05/dance-video-on-lock-down-days-teachers-and-students.html

With kaithapram

LEAVE A REPLY

Please enter your comment!
Please enter your name here