ഞാനും എന്‍റെ കാശുകാരും ഭാഗം – 3(repeat)

0
10
views


“എന്‍റെ ആറ്റുകാലമ്മയ്ക്കും ” “ആശ്രിതവത്സലേ അമ്മേ ” യ്ക്കും സംഗീത പ്രേമികളും ആറ്റുകാൽ ഭക്തരും തന്ന ഏറ്റവും നല്ല പ്രോത്സാഹനങ്ങളുടെ ആത്‌മവിശ്വാസത്തോടെ സംഗീതസമാധാനം കിട്ടിക്കൊണ്ടിരുന്ന കാലം…അമൃത ടിവിയിൽ കൃഷ്ണകൃപാസാഗരത്തിലെ നന്ദഗോപരായും തിളങ്ങുന്ന കാലം…പാലക്കാട് വടക്കന്തറയിൽ താമസിക്കുന്ന എന്‍റെ പേരമ്മയും (അമ്മയുടെ ചേച്ചി )കുടുംബവും…പത്താം ക്‌ളാസ്സു വരെ രണ്ടു മാസത്തെ അവധിക്കാലം മുഴുവൻ കളിചിരികളുമായി നടന്നത് പാലക്കാടായിരുന്നു…ഇത് പറഞ്ഞത് എന്‍റെ കാശുകാരനിലേക്കു വരാനാണ്..
ഒരു ദിവസം കൃഷ്ണകൃപാസാഗരം എറണാകുളം നവോദയ സ്റ്റുഡിയോവിൽ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോൾ കുറെയധികം മിസ്ഡ് കോളുകൾ…സെറ്റിൽ നിന്ന് പുറത്തിറങ്ങി തിരിച്ചുവിളിച്ചപ്പോൾ പറഞ്ഞു…”ഞാൻ പാലക്കാട് നിന്നും ഹരി ” വടക്കന്തറ ശ്രീദുർഗാപ്രസാദം മധു പറഞ്ഞിരുന്നില്ലേ ഞാൻ വിളിക്കുമെന്ന്….” അതെ…എന്‍റെ പേരപ്പന്റെ അനിയന്റെ മകൻ മധു വിളിച്ചുപറഞ്ഞിരുന്നു വിളിക്കുമെന്നും പാട്ടിനു വേണ്ടിയാണെന്നും……നേരിട്ട് കാണാൻ എന്ന് വരാമെന്നു ചോദിച്ചു.. അന്ന് എറണാകുളത്തു ഷൂട്ട് തീരുമെന്നും മറ്റന്നാൾ തിരുവനന്തപുരത്തു വീട്ടിൽ കാണാമെന്നും പറഞ്ഞു സംസാരമവസാനിപ്പിച്ചു…അങ്ങിനെ മറ്റന്നാൾ വന്നെത്തി…രാവിലെ അമൃത എക്സ്പ്രസിൽ വന്നു എന്‍റെ വീട്ടിലെത്തി…താര തയ്യാറാക്കിയ പ്രഭാതഭക്ഷണത്തിനു ശേഷം ചർച്ചയിലേക്ക്… ഫേസ്ബുക്കിലൂടെ കൃത്യമായി എന്‍റെ പാട്ട്‌കളെക്കുറിച്ചും മറ്റും കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വന്നതെന്ന് ആദ്യ വാചകത്തിൽ നിന്ന് തന്നെ മനസിലായി…കൽപ്പാത്തി രഥോത്സവം ഗാനങ്ങളടങ്ങിയ ആൽബം ചെയ്യണം.. കൈതപ്രം എഴുതണം… എംജി ശ്രീകുമാർ ,സുജാത , മധുബാലകൃഷ്ണൻ എന്നിവർ തീർച്ചയായും വേണം… അതുകേട്ടതും എനിക്ക് ഒരുപാട് സന്തോഷമായി.. കാരണം വീണ്ടും കൈതപ്രം ദാമോദരേട്ടന്റെ വരികൾ എനിക്ക് കിട്ടും..എംജി ശ്രീകുമാർ സാറിന്റെ മുന്നിൽ സംഗീതസംവിധായകനായി വീണ്ടുമിരിക്കാം… സുജാത ചേച്ചിയുടെ ശബ്ദത്തിൽ വീണ്ടുമെന്റെ പാട്ട്‌കേൾക്കാം.. മധുബാലകൃഷ്ണൻ പാടുന്ന ആദ്യത്തെ എന്‍റെ പാട്ട്‌കേൾക്കാം… ഭാവന ചേച്ചിയും പാടുന്നു വീണ്ടും…അന്ന് തന്നെ വീണ്ടും മൂന്നാമത്തെ സിഡി യുടെ ജനനവും താരയുടെ കൈകളിലേക്ക്….വീണ്ടും ഓർക്കസ്ട്രേഷനായി പ്രകാശേട്ടനും സ്റുഡിയോയോവിൽ സുനീഷ് ബെൻസണും…ഒരു തടസ്സവുമില്ലാതെ പാട്ടുകൾ എല്ലാം തയ്യാറായി…ഒരു പാട്ട്‌ അതിലും ഞാൻ പാടി… അതിന്റെ പ്രത്യേകത പാലക്കാടുള്ള ഏറ്റവും പ്രധാനപ്പെട്ട 9 അമ്പലങ്ങൾ ചേർത്തുള്ള പാട്ടായിരുന്നു എന്നതാണ്.. അങ്ങിനെ പാട്ടിലൂടെ 9 അമ്പലങ്ങളിലും സന്ദർശനം നടത്തി… പാലക്കാട് വടക്കന്തറ ശ്രീ ദുര്ഗ്ഗാദേവിയുടെ തിരുനടയിൽ എന്‍റെ പേരപ്പന്റെ കൈകളാൽ സിഡി പ്രകാശിതമായി എന്നത് എന്‍റെ പൂർവ ജന്മപുണ്യം…ഇന്ന് പേരപ്പൻ നമ്മോടൊപ്പമില്ല… പ്രണാമം പേരപ്പാ………ഹരി എന്ന എന്‍റെ കാശുകാരന്റെ മുഖത്തെ നിർവൃതി എനിക്ക് ഹരം പകർന്നു.. എന്‍റെ പാട്ടുകളടങ്ങിയ സിഡികളുമായി പാട്ടും വച്ചുകൊണ്ടു പാലക്കാടുള്ള അമ്പലങ്ങളിൽ വണ്ടികൾ നിൽക്കും…അവിടെനിന്നു സിഡികൾ വാങ്ങാം.. അതായിരുന്നു മാർക്കറ്റിങ് പ്ലാൻ..അങ്ങിനെ അത് അപൂർവ വിജയമായി…എനിക്ക് കിട്ടിയ മറ്റൊരു ഭാഗ്യം പങ്കുവയ്ക്കാതെ പറ്റില്ല… ഗ്രാമം എന്ന മോഹൻ ശർമ സംവിധാനം ചെയ്ത ഞാൻ അഭിനയിച്ച തമിഴ് മലയാളം സിനിമയുടെ (ദേശീയ സംസ്ഥാന അവാർഡുകളാൽ സമ്പന്നമായിരുന്നു ഗ്രാമം )ഷൂട്ടിംഗ് പാലക്കാട് നടക്കുന്നു… സുകുമാരിയമ്മയെന്നെ നമ്മുടെ പ്രിയതാരത്തിനോട് ഏറ്റവും അടുത്തിരിക്കാൻ കഴിഞ്ഞ ദിവസങ്ങൾ… ആ അടുപ്പത്തിനിടയിൽ എന്‍റെ പാലക്കാടൻ സിഡിയും ഒൻപതു അമ്പലങ്ങളും ചർച്ചയിൽ വന്നു… സംസാരത്തിനവസാനം സുകുമാരിയമ്മ എഴുന്നേറ്റു പ്രൊഡക്ഷൻ കൺട്രോളർ പ്രണവം മേനോൻ ചേട്ടനെ വിളിച്ചു വൈകുന്നേരം 6 മണിക്ക് പുറത്തുപോകാൻ വണ്ടി വേണമെന്ന് പറയുന്നു..അന്ന് 4 മണിക്ക് നമുക്ക് ഷൂട്ടിംഗ് തീർന്നു…പോകുമ്പോൾ സുകുമാരിയമ്മ പറഞ്ഞു 6 മണിക്ക് ഹോട്ടലിൽ റെഡിയായി ഇരിക്കണം….ഞാൻ റെഡിയായി ഇരുന്നു.. കാർ വന്നു… ഞാൻ കയറി.. കാറിൽ സുകുമാരിയമ്മയും എന്‍റെ ഭാര്യയായി അഭിനയിക്കുന്ന കലാമണ്ഡലം രേണുകയും പ്രിയചേച്ചിയും…. എന്നെ ഞെട്ടിച്ചുകൊണ്ട് ഗാനാർപ്പണമെന്ന എന്‍റെ പാലക്കാടൻ സിഡി യിൽ ചേർത്ത 10 അമ്പലങ്ങളിലും സുകുമാരിയമ്മ നമ്മളെ കൊണ്ടുപോയി…അവസാനമെത്തിയത് വടക്കന്തറ ക്ഷേത്രത്തിൽ.. തൊഴുത ശേഷം അമ്പലത്തിനോട് ചേർന്നുള്ള എന്‍റെ പേരമ്മയുടെ ഇല്ലത്തും… എന്നെ ഇത്രയധികം ഞെട്ടിച്ച സംഭവം അപൂർവം….ഇന്ന് നന്ദി പറയാനും ഇത് വായിക്കാനും സുകുമാരിയമ്മ ഇല്ലതാനും…..അങ്ങിനെ ഹരിയെന്ന എന്‍റെ കാശുകാരനിലൂടെ എനിക്ക് കിട്ടിയത് മറ്റൊരു വിജയയാത്ര… അതിനാൽ തന്നെ ഗാനാർപ്പണത്തിനു രണ്ടാം ഭാഗവും വന്നു… ആ കഥ പിന്നീട്…. നന്ദി ഹരിയേട്ടാ….. നന്ദി…

LEAVE A REPLY

Please enter your comment!
Please enter your name here