ഞാനും എന്‍റെ കാശുകാരും ഭാഗം – 79

0
25
views


“വീഡിയോ എടുക്കാനൊന്നും പറ്റൂല….പാട്ട് പാടിത്തരാം…ഞാൻ പാട്ട് പാടാനാണ് വന്നത്….”
പാട്ട് പാടുന്നതിന്റെ വീഡിയോ സ്റ്റുഡിയോവിൽ എടുത്തോട്ടെ എന്ന്‌ ചോദിച്ചപ്പോൾ മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഗായകന്റെ പ്രതികരണം ആയിരുന്നു…”സർ.. വീഡിയോ ഇല്ലാതെ ഇക്കാലത്തു ആരും അറിയില്ല സാറേ…സോഷ്യൽ മീഡിയയിലൊക്കെ കുറച്ചാൾക്കാർ കണ്ടാലേ സിഡിയോക്കെ ചിലവാകൂ അതോണ്ടാ…” ദേഷ്യത്തോടെ അദ്ദേഹം എന്‍റെ മുഖത്തേക്ക് നോക്കി…ഞാനും നോക്കി…ആ മുഖത്തെ ദേഷ്യം മെല്ലെ മെല്ലെ മാഞ്ഞു….അതോരു കള്ളചിരിയിലേക്കു മാറി… വീഡിയോ ക്യാമറ റെഡിയാണോ…”പല്ലവി മാത്രം എടുത്താൽ മതി…”
‘ഓക്കേ… പല്ലവി മാത്രം മതി….’ വോയിസ് ബൂത്തിനകത്തു ക്യാമറ സെറ്റ് ചെയ്ത് പാടാൻ തുടങ്ങി…പല്ലവി പാടിത്തീർന്നു…ഞാനൊന്നു ബൂത്തിൽ കയറി…സർ ക്ലോസ് റേഞ്ചിൽ ഇതുതന്നെ ഒന്നൂടെ എടുക്കാം..അതെന്തിനാ എന്ന ഭാവത്തിൽ ഗായകനെന്നെ ഒന്നു നോക്കി…. നിറഞ്ഞ പുഞ്ചിരി എന്‍റെ വക… “എടുത്തോ എടുത്തോ…” അദ്ദേഹം പറഞ്ഞു…അങ്ങിനെ പല്ലവി കഴിഞ്ഞു..
“തീർന്നില്ലേ..? ” ചോദ്യം… ‘ഇല്ല സാറേ… ജസ്റ്റ് അനുപല്ലവി കൂടെ ഇങ്ങനൊന്നു കിട്ടിയാൽ കൊള്ളാമായിരുന്നു…”
ദേഷ്യം വരുത്താനൊന്നു ശ്രമിച്ചെങ്കിലും അതുണ്ടായില്ല….”ഇതും കൂടിയേ ഉള്ളൂ…ഇനി പറയരുത്… ഇനീം പറഞ്ഞാൽ നിന്‍റെ പാട്ടിനി പാടുകയേ ഇല്ല…”
ഇതുകൂടി മതി സർ… സുനീഷിന്റെ മുഖത്തെ ചിരി അടക്കാനുള്ള ശ്രമം എനിക്ക് കാണാം…അനുപല്ലവി പാടി തുണ്ടുപല്ലവിയും ക്യാമറാമാൻ സജിത്ത് പകർത്തി….
ഷൂട്ട് തീർന്ന രീതിയിൽ ഞാൻ ബൂത്തിലേക്ക് ഗായകനോട് പറയാൻ കയറി.. “ഷൂട്ട് തീർന്നില്ല….ആ ചരണം കൂടി എടുത്തോ…ഇട്…. ഇട്..
പാട്ടിട്….” അടുത്തു നിൽക്കുകയായിരുന്ന എന്‍റെ തോളിൽ കൈവച്ച് അദ്ദേഹം പറഞ്ഞു…അങ്ങിനെ പാട്ട് മുഴുവനും വീഡിയോ എടുത്തു…വോയിസ് ബൂത്തിൽ നിന്നിറങ്ങി കൺസോളിലെ കസേരയിൽ ഇരുന്നു…ആ ക്യാമറക്കാരനിങ് വന്നേ…ഇതാ അവിടെ ക്യാമറ വച്ച് നമ്മളെല്ലാവരും പാട്ട് കേൾക്കുന്നപോലെ ഒന്നെടുത്തോ…ഇത് പറഞ്ഞു എന്നേം സുനീഷിനേം നോക്കി ഒരു കള്ളച്ചിരി…. പാട്ട് കേട്ടു കഴിഞ്ഞാു…. ഷൂട്ടും….പിന്നെയും പല തമാശകളും പറഞ്ഞു ഫോട്ടോയ്ക്ക് പോസു ചെയ്തും സമയം ഒരു മണിക്കൂർ കൂടി കഴിഞ്ഞാ പോകാൻ ഇറങ്ങിയത്…കസേരയിൽ നിന്നെഴു ന്നേറ്റ് എന്നെയൊന്നു നോക്കി. “ഞാൻ പാടുന്ന നിന്‍റെ എത്രാമത്തെ പാട്ടാണ് ഇത്…?” ‘എന്താ സാറേ ഇനി പാടിതരൂലെന്നു പറയാനാണോ…?’
ഞാൻ ചോദിച്ചു… ഹഹ… മീശയൊന്നു പിരിച്ചു ഒരുഗ്രൻ ചിരി…”അല്ല നിന്‍റെ പാട്ടായതുകൊണ്ടും നല്ല ഫീലുള്ള പാട്ടും ആയോണ്ടാ ഫുൾ വീഡിയോ എടുക്കാൻ സമ്മതിച്ചത്..
ഇല്ലേൽ എനിക്ക് വീഡിയോ എടുക്കുന്നത് ഇഷ്ടല്ല….” പുറത്തിറങ്ങി അദ്ദേഹത്തിന്റെ പ്രതിഫലം നൽകി…കാറിൽ കയറി യാത്ര പറഞ്ഞിറങ്ങി… കാർ ബേക്കറി ജംഗ്ഷൻ എത്തുന്നതിനു മുൻപ് വീണ്ടും യു ടേൺ എടുക്കുന്നു..ഞാനും സുനീഷും മുഖത്തോടു മുഖമൊന്നു നോക്കി…”സാറേ ക്യാഷ് തെറ്റിപ്പോയില്ലല്ലോ അല്ലെ ” ‘ഏയ്… ഇല്ല… ‘ഞാൻ പറഞ്ഞു… മനോഹരേട്ടൻ ഓടിച്ച മഞ്ഞ നാനോ കാർ നമ്മുടെ അടുത്തെത്തി…ഗ്ലാസ് താഴ്ത്തി ഗായകൻ എന്നെ അടുത്തേക്ക് വിളിച്ചു…”കൈ നീട്ടിയെ….”
അദ്ദേഹം പറഞ്ഞു.. ഞാൻ കൈ നീട്ടി..
കയ്യിലേക്ക് ഒരു കടുകുമണിയോളം വരുന്ന ഒന്നു വച്ചുതന്നു… “കഴിച്ചോ… കഴിച്ചോ…. നീയും കഴിച്ചോ എന്ന്‌ പറഞ്ഞു സുനീഷിനും…ഇപ്പോ കയ്യിൽ ഒരു മധുരമായി ഇതേ ഉള്ളൂ…” ഗ്ലാസ്സുയർത്തി വീണ്ടും യാത്ര പറഞ്ഞു അദ്ദേഹം…. കയ്യിൽ തന്നത് എന്താന്നറിയോ കസ്തൂരാദി ഗുളിക…അഭിമാനവും അഹങ്കാരവും തോന്നി ആ നിമിഷം…”സാറേ ഇത് നമുക്ക് മാത്രം കിട്ടുന്ന ഭാഗ്യം…”
തീർച്ചയായും… വാ… എനിക്കൊന്നൂടെ ആ പാട്ട് കേൾക്കണം…സ്റ്റുഡിയോവിൽ കയറി സുനീഷ് പാട്ട് പ്ലേ ചെയ്‌തു….
‘ വെണ്ണ തരാം ഉണ്ണിയപ്പവും നൽകിടാം കണ്ണാ നീയിങ്ങു വായോ
അമ്മ യശോദ വിളിക്കുന്നു പൊന്നുണ്ണി കണ്ണാ അടുത്തുവായോ കണ്ണാ അടുത്തുവായോ…’
എന്‍റെ പ്രിയ ഗാനരചയിതാവ് എം ടി പ്രദീപ് കുമാർ എന്ന എന്‍റെ പ്രദീപേട്ടന്റെ വരികൾ…”ഈ മഹാഗായകന്റെ ശബ്ദത്തിൽ എന്‍റെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അഭിമാനം.. നന്ദി രവിശങ്കർ…”പാട്ട് ദുബായിലുള്ള പ്രദീപേട്ടനെ വിളിച്ചു കേൾപ്പിച്ചപ്പോൾ ഉള്ള ആദ്യ പ്രതികരണം…’മധുരം തൃമധുരം’ എന്ന മധുരിമ പ്രകാശിന്റെ ആൽബത്തിന് വേണ്ടിയായിരുന്നു ഈ പാട്ട്…മധുരിമയും ചേർന്നാണ് ഈ പാട്ട്…പ്രകാശേട്ടനും കൂടെ ഹാപ്പി ഹോംസ് സുധാകരേട്ടനും കാശുകാർ…ഇത്രയുമായിട്ടും പാട്ടുകാരന്റെ പേര് ഞാൻ പറഞ്ഞില്ല… ഇനിയിപ്പോ പറയുന്നില്ല….നിങ്ങൾക്ക് ഈ ചെറിയ വീഡിയോ ക്ലിപ്പിലൂടെ കാണാം അദ്ദേഹത്തെ….. നന്ദി… ഭാഗ്യം… അഭിമാനം…

LEAVE A REPLY

Please enter your comment!
Please enter your name here