‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ’ രശ്മി സതീഷ് പാടുന്നു, ഫേസ്ബുക് മുഴുവൻ കേൾക്കുന്നു.

ഓർമകളിൽ നിറഞ്ഞു നിന്ന ഗ്രാമ കാഴ്ചകളും അതിലെ സത്യവും സ്നേഹം എടുത്തു പറയുന്ന കവിതയാണ് 'പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ' ഈ കവിത പലരും ഇന്ന് പാടി നടക്കുന്നു. എന്നാൽ ഇത് നമ്മിലേക്കെത്തിയ വഴിയേ കുറിച്ച് രശ്മി ഫേസ്ബുക്കിൽ കുറിക്കുന്നു

0
4137
views

ഓർമകളിൽ നിറഞ്ഞു നിന്ന ഗ്രാമ കാഴ്ചകളും അതിലെ സത്യവും സ്നേഹം എടുത്തു പറയുന്ന കവിതയാണ് ‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ’ ഈ കവിത പലരും ഇന്ന് പാടി നടക്കുന്നു. എന്നാൽ ഇത് നമ്മിലേക്കെത്തിയ വഴിയേ കുറിച്ച് രശ്മി ഫേസ്ബുക്കിൽ കുറിക്കുന്നു  “കുറെ മാസങ്ങൾക്ക് മുൻപ് UAE യിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരൻ സുഹൃത്ത് ഷംസുവാണ് ഈ പാട്ടിന്റെ ഓഡിയോ അയച്ചു തന്നത്… അന്ന് ഇതിന്റെ രചയിതാവിനെ കുറെ അന്വേഷിച്ചു… കുറച്ചു നാൾ മുൻപ് ഈ കവിത ഒരുപാട് പേരു പാടുകയും ചെയ്തു… അന്ന് UAE യിൽ ഒരു FM Channel ൽ ക്രിയേറ്റീവ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഹാദ് വെമ്പായമാണ് ഇത് എഴുതിയത് എന്നും സെബി നായരമ്പലം സംഗീതം ചെയ്തതാന്നും അറിയാൻ കഴിഞ്ഞു….. ഒരുപാട് സ്നേഹം..” ആ സ്നേഹത്തോടെ തന്നെ രശ്മി അതാലപിച്ചിരിക്കുന്നു.

നിങ്ങൾക്കും പാടാനായി വരികളും ചേർക്കുന്നു.

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ
അന്നവിടൊരു വയലൊണ്ടാര്‍ന്നേ വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ

ആ നാട്ടില്‍ തണലുണ്ടാര്‍ന്നേ മണ്‍ വഴിയില്‍ മരമുണ്ടാര്‍ന്നേ
മരമൂട്ടില്‍ കളിചിരി പറയാന്‍ ചങ്ങാതികള്‍ നൂറുണ്ടാര്‍ന്നേ
നല്ലമഴപ്പെയ്ത്തുണ്ടാര്‍ന്ന്‌നേ നരകത്തീച്ചൂടില്ലാര്‍ന്നേ
തീവെട്ടിക്കളവില്ലാര്‍ന്നേ തിന്നണതൊന്നും വെഷമല്ലാര്‍ന്നേ

(പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ)

ഒരുവീട്ടിലടുപ്പ് പുകഞ്ഞാ മറുവീട്ടിലു പശിയില്ലാര്‍ന്നേ
ഒരു കണ്ണു കലഞ്ഞു നിറഞ്ഞാ ലോടിവരാന്‍ പലരുണ്ടാര്‍ന്നേ

(ഒരുവീട്ടിലടുപ്പ് പുകഞ്ഞാ)

നാടെങ്ങും മതിലില്ലാര്‍ന്നേ നടവഴിയിടവഴി നൂറുണ്ടാര്‍ന്നേ
നാലുമണിപ്പൂവുണ്ടാര്‍ന്നേ നല്ലോര്‍ ചൊല്ലിനു വിലയൊണ്ടാര്‍ന്നേ

അന്നും പല മതമുണ്ടാര്‍ന്നേ അതിലപ്പുറമണ്‍പുണ്ടാര്‍ന്നേ(2)

നിന്റെ പടച്ചോനെന്റെ പടച്ചോ നെന്നുള്ളൊരു തല്ലില്ലാര്‍ന്നേ(2)

ആ നാടിനെ കണ്ടവരുണ്ടോ എങ്ങോട്ടത് പോയ് അറിവുണ്ടോ
ആ നാട് മരിച്ചേ പോയോ അതൊ വെറുമൊരു കനവാരുന്നോ?(2)

പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ
പൊഴ നെറയെ മീനൊണ്ടാര്‍ന്നേ മീനിനു മുങ്ങാന്‍ കുളിരുണ്ടാര്‍ന്നേ
അന്നവിടൊരു വയലൊണ്ടാര്‍ന്നേ വയല്‍ മുഴുവന്‍ കതിരൊണ്ടാര്‍ന്നേ
കതിര്‍ കൊത്താന്‍ കിളി വരുമാര്‍ന്നേ കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ
കിളികളു പാടണ പാട്ടൊണ്ടാര്‍ന്നേ

LEAVE A REPLY

Please enter your comment!
Please enter your name here