ട്രാന്‍സിലെ നസ്രിയയുടെ ഗെറ്റപ്പ് പുറത്തുവിട്ടു, ആരാധകരെ അമ്പരപ്പിച്ച് താരം

0
56
views

നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററുകളാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ട്രാന്‍സിന്റെ ഭാഗമായി പുറത്തുവന്നത്. വിവാഹശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഫഹദിന്റെ നായികയാണോ നസ്രിയ എന്ന് വ്യക്തമല്ല. നസ്രിയയുടെ വേഷം എന്താണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ച് ട്രാന്‍സിനെ നസ്രിയയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

വിവാഹശേഷം പൃഥ്വിരാജിന്റെ അനുജത്തിയായി കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രത്തില്‍ നായിക വേഷമല്ലായിരുന്നു നസ്രിയയ്ക്ക്. ഇത്തവണ നസ്രിയ പൊളി ലുക്കിലാണ് എത്തുന്നത്. അത്തരമൊരു പോസ്റ്ററാണ് പുറത്തുവിട്ടത്. ന്യൂജനറേഷന്‍ പെണ്ണുതന്നെ. സിഗരറ്റൊക്കെ വലിച്ച് സ്വിമിംഗ് സ്യൂട്ടുപോലുള്ള ഡ്രസൊക്കെ ഇട്ട് ആടിപാടി നടക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ഡിസംബര്‍ 20നാണ് ട്രാന്‍സ് തിയേറ്ററില്‍ എത്തുന്നത്. അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here