‘മാമാങ്കം’ റിലീസിനൊരുങ്ങുന്നു; തെലുങ്കിലെ വിതരണാവകാശം സ്വന്തമാക്കിയത് അല്ലു അര്‍ജുന്‍

0
26
views

മമ്മൂട്ടിയുടെ ‘മാമാങ്കം’ നവംബര്‍ 21ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള ഗീതാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് തിയ്യേറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

300ഓളം ചിത്രങ്ങളുടെ വിതരണം നിര്‍വ്വഹിച്ചിട്ടുളള കമ്പനി ആയതിനാല്‍ തെലുങ്കിലും വമ്പന്‍ റിലീസ് മാമാങ്കത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഗീതാ ആര്‍ട്സ് മാമാങ്കം സ്വന്തമാക്കിയതെന്നും അറിയുന്നു. റിലീസുമായി ബന്ധപ്പെട്ട് മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം. പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റെതാണ്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുത്, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here