മാമാങ്കം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു; പ്രവചിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌

0
34
views

മലയാളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ കളക്ഷന്‍ നേടുമെന്നും ഇതുവരെയുള്ള സകല റെക്കോര്‍ഡുകളും മാമാങ്കം തിരുത്തി കുടിക്കും എന്നുമാണ് സന്തോഷ് പണ്ഡിറ്റ് തന്റെ പ്രവചന കുറിപ്പില്‍ വിശദീകരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ പണ്ഡിറ്റിന്റെ പ്രവചനം .

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..
മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ Big budget mass movie “മാമാങ്കം” സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്ടെ “ബാഹുബലി” എന്നാണ് കരുതുന്നത്. Making and technical level ല് “ബാഹുബലി”യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (“ഒരു വടക്ക൯ വീരഗാഥ”, “പഴശ്ശിരാജ”) വ൯ വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം “മാമാങ്കം” സിനിമയും നേടും എന്നു കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here