വിജയിയുടെ 64-ാമത്തെ ചിത്രം; നായികയായി ആൻഡ്രിയ എത്തുന്നു

0
15
views

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയിയുടെ നായികയായി ആൻഡ്രിയ ജെർമിയ എത്തുന്നു. ആദ്യമായാണ് ആൻഡ്രിയ വിജയിക്കൊപ്പം അഭിനയിക്കുന്നത്. എസ് സേവ്യർ ബ്രിട്ടോയാണ് എക്സ് ബി ക്രിയേറ്റേഴ്സിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 2020 ൽ ചിത്രം തിയെറ്ററുകളിലെത്തിക്കാനാണ് തീരുമാനം.

വിജയിയുടെ 64-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും അണിയറപ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാളവിക മോഹനനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. കാർത്തി നായകനായെത്തിയ കൈദിയാണ് ലോകേഷിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here