സിനിമാലോകത്ത് താന്‍ അനുഭവിച്ച പ്രതിസന്ധികള്‍; നടൻ നരേൻ തുറന്ന് പറയുന്നു

0
76
views

അടൂർഗോപാലകൃഷ്ണൻ കണ്ടെത്തിയ നടനാണ് നരേൻ. പക്ഷേ, തമിഴാണ് താരത്തെ അംഗീകരിച്ചത്. ഒരിടവേളയ്‌ക്കുശേഷം കരിയറിലെ പ്രതിസന്ധിയിൽനിന്ന്‌ നരേനെ വീണ്ടും തമിഴ് സിനിമ എടുത്തുയർത്തി.തിരിച്ചുവരവ് ചിത്രംകൂടിയായ കാർത്തിചിത്രം കൈദിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം, തെന്നിന്ത്യൻ സിനിമയിൽ ഗോഡ്ഫാദർമാരില്ലാതെ മുന്നോട്ടുവന്ന തനിക്ക്, പുതിയ വാതിലുകൾ തുറന്നുതരുമെന്ന പ്രതീക്ഷയിലാണ് താരം.

തിരിച്ചുവരവ് ഗംഭീരമാക്കിയ നരേന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് “എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്‌ക്കുവച്ച്‌ നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തിനിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവന്നു. നല്ല അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പലകാരണങ്ങള്‍കൊണ്ട് 28 ചിത്രമെങ്കിലും നഷ്ടമായിട്ടുണ്ട്.

പക്ഷേ, കൈദി മാറ്റുണ്ടാക്കുമെന്നാണ് പ്രതീക്ഷ”.- നരേന്‍ പറഞ്ഞു. “”കാര്‍ത്തിയാണ് എന്നെ കൈദിയിലേക്ക് ക്ഷണിക്കുന്നത്. ഗൗരവമുള്ള പൊലീസ് വേഷം. ലോകേഷ് കഥപറഞ്ഞ് 20 മിനിറ്റിനുള്ളില്‍ ഞാന്‍ ഓ കെ പറഞ്ഞു. ചിത്രീകരണം പ്രയാസകരമായിരുന്നു. വീണ് പരിക്കുപറ്റി. പക്ഷേ, സിനിമയെക്കുറിച്ചുള്ള അഭിപ്രായം കേള്‍ക്കുമ്പോൾ സന്തോഷം”-താരം പറയുന്നു..

നിഴല്‍ കൂത്ത് എന്ന സിനിമയിലേക്ക് കടന്നുവരുമുന്‍പ് അദ്ദേഹം ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ചലച്ചിത്ര ഛായാഗ്രഹണ പഠനം പൂര്‍ത്തിയാക്കി. ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം തുടര്‍ന്ന പരസ്യചിത്ര മേഖലയിലെ മുന്‍നിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. തൃശൂര്‍ കുന്നത്ത്‌ മനയില്‍ സുരഭി അപ്പാര്‍ട്മെന്‍റില്‍ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ്‌ നരേന്‍. അദ്ദേഹത്തിന്റേതായി രണ്ട് തമിഴ് ചിത്രംകൂടി ഉടന്‍ റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here