ശബരിമലയുടെ അന്തരാത്മാവ് തൊട്ടറിഞ്ഞ ദൃശ്യമാധ്യമ പ്രവർത്തകൻ

4
440
views

ശബരിമല എന്ന തപോഭൂമിയുടെ അന്തരാത്മാവ് ദൃശ്യ ചാരുതയോടെ പലവട്ടം പ്രേക്ഷകർക്ക് പകർന്നു നൽകിയ ദിവ്യാനുഭൂതിയിലാണ് സനോജ് നായർ എന്ന ദൃശ്യമാധ്യമ പ്രവർത്തകൻ.കഴിഞ്ഞ പതിനെട്ടു കൊല്ലങ്ങൾക്കിടയിൽ ശബരിമലയെ കുറിച്ച് ശ്രവ്യ-ദൃശ്യ മാധ്യമങ്ങൾക്കായി സനോജ് നായർ ഒരുക്കിയത് എട്ടോളം ഡോക്യൂമെന്ററികളാണ്.അതും തികച്ചും വേറിട്ട ശൈലിയിൽ .ശബരിമലയുടെയും അയ്യപ്പന്റേയും നിറമുള്ള പുരാണകഥകൾക്കപ്പുറം യഥാർത്ഥ ചരിത്ര വസ്തുതകൾ വെളിവാക്കുന്നതായിരുന്നു ഈ ഡോക്യൂമെന്ററികളിൽ ഏറെയും …

തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട് സ്വദേശിയായ സനോജ് നായർ പഠന ശേഷം മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന വേളയിലാണ് ശബരിമലയിൽ അഖില ഭാരത അയ്യപ്പ സേവാസംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ഇടയാക്കുന്നത് .ഇതേ തുടർന്ന് എല്ലാ മാസവും ശബരിമലയിലേക്ക് മുടങ്ങാതെ പോകുവാനുള്ള അവസരം ലഭിച്ചു .നടതുറന്നിരിക്കുമ്പോഴും നട അടച്ചിരിക്കുമ്പോഴും ആ തപോഭൂമിയുടെ ഓരോ സ്പന്ദനങ്ങളും തൊട്ടറിയാൻ കഴിഞ്ഞു .അക്കാലത്തു ആകാശവാണിയിൽ കരാർ വ്യവസ്ഥയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് ആയി ജോലി നോക്കുന്ന വേളയിൽ മകരവിളക്കിന് സന്നിധാനത്തു നിന്നുള്ള തത്സമയ പ്രക്ഷേപണത്തിന്റെ ഭാഗമാകാനും കഴിഞ്ഞു .തുടർന്ന് ദൂരദർശനിൽ എത്തിയപ്പോഴും ശബരിമലയെ കുറിച്ചുള്ള പ്രത്യേക പ്രോഗ്രാം ചെയ്യാനും മകരവിളക്ക് തത്സമയ സംപ്രേഷണത്തിന്റെ ഭാഗമാകാനും വീണ്ടും ഇദ്ദേഹത്തിന് കഴിഞ്ഞു .

2006-ൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രാദേശിക ടെലിവിഷൻ ചാനലായ എ സി വി ന്യൂസിൽ പ്രൊഡ്യൂസർ ആയി നിയമിതനായപ്പോഴും ഒരു വിധിനിയോഗമെന്നോണം ആദ്യം കിട്ടിയ അസൈൻമെന്റ് ശബരിമലയെ കുറിച്ചുള്ള ഒരു പരമ്പര തയ്യാറാക്കാനായിരുന്നു .അന്നോളം പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെല്ലാം ശബരിമലയെ പ്രേക്ഷക സമക്ഷം എത്തിച്ചിരുന്നത് ഐതിഹ്യ കഥകളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും ആയിരുന്നു .എന്നാൽ പലവട്ടം താൻ നേരിട്ടനുഭവിച്ച ശബരിമലയുടെ യഥാർത്ഥ സൗന്ദര്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്ന ദൗത്യവുമായി സനോജ് നായർ ഒരു പന്ത്രണ്ടു എപ്പിസോഡ് പരമ്പര എ സി വി ക്കു വേണ്ടി ഒരുക്കി “ഇതാണ് ശബരിമല “.അന്ന് എ സി വി ന്യൂസ് ടീമിന്റെ തലവനായിരുന്ന രാജേഷ് പിള്ളയുടെയും ന്യൂസ് കോ ഓർഡിനേറ്റർ സംഗമേഷ് വർമ്മയുടെയും അകമഴിഞ്ഞ പിന്തുണയും കൂടിയായപ്പോൾ ശബരിമല എന്ന പവിത്രഭൂമിയുടെ അന്ന് വരെ കാണാത്ത ദൃശ്യാവിഷാകാരവുമായി “ഇതാണ് ശബരിമല” റേറ്റിംഗിൽ കുതിച്ചു.
തൊട്ടടുത്ത വർഷത്തെ മണ്ഡലകാലത്തു സഹ്യാദ്രിയിലെ പഞ്ച ശാസ്താ ക്ഷേത്രങ്ങളായ കുളത്തൂപ്പുഴ ,ആര്യങ്കാവ് ,അച്ചൻകോവിൽ ,ശബരിമല ,പൊന്നമ്പലമേട് എന്നീ പുണ്യ സങ്കേതങ്ങളെ കോർത്തിണക്കി മറ്റൊരു പരമ്പര അണിയിച്ചൊരുക്കി -“ശരണം സഹ്യാദ്രി”.അന്നോളം ടെലിവിഷൻ ക്യാമറകൾ കടന്നു ചെന്നിട്ടില്ലാത്ത പൊന്നമ്പലമേടിന്റെ ദൃശ്യ ചാരുത ആദ്യമായി ആ പരമ്പരയിലൂടെ പ്രേക്ഷകർ കണ്ടു .

2009-ൽ ശബരിമല തന്ത്രികുടുംമ്പാങ്ങമായ രാഹുൽ ഈശ്വറിനെ അവതാരകനാക്കി എ സി വിക്കു വേണ്ടി ഒരുക്കിയ “ചരിത്ര വഴിയിലെ അയ്യപ്പൻ “ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് .സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും അറിയപ്പെടാത്ത ചരിത്രം അനാവരണം ചെയ്യുന്ന ഒരു ചരിത്രന്വേഷണ പരമ്പര തന്നെയായി മാറി അത് .
2010-ൽ വീണ്ടും ശബരിമലയുടെ പുരാവൃത്തം എന്ന പേരിൽ മറ്റൊരു പരമ്പര ഒരുക്കി .ഇതും ഏറെ ജനകീയമായി …..

2012-ഓടെ എ സി വി വിട്ടു ജനം ടിവിയിൽ എത്തിയ സനോജ് നായർക്കു വീണ്ടും ശബരിമല എന്നത് ഒരു വിധി നിയോഗമായി .2015-ൽ ചാനൽ സംപ്രേഷണം ആരംഭിച്ച വര്ഷം തന്നെ “പുണ്യം ധന്യം …ശബരിമല ” എന്ന പേരിൽ ഒരു പരമ്പര ഒരുക്കാനും അക്കൊല്ലത്തെ മകരവിളക്ക് തത്സമയ സംപ്രേഷണത്തിന് ചുക്കാൻ പിടിക്കാനും കഴിഞ്ഞു .

2016 ലും മണ്ഡല മകരവിളക്ക് കാലത്തു പതിനെട്ടു എപ്പിസോഡുകളിലായി ജനം ടിവി സംപ്രേഷണം ചെയ്ത “തത്വമസി ” എന്ന പരമ്പരയിലൂടെ വീണ്ടും സനോജ് നായർ ശബരിമലയുടെ ദൃശ്യചാരുത പ്രേക്ഷക സമക്ഷം എത്തിച്ചു .ശബരിമലയുടെ ഐതിഹ്യം .ചരിത്രം ,ആചാരാനുഷ്ടാനങ്ങൾ ഉത്സവകാഴ്ചകൾ ,തുടങ്ങി സമസ്തവും പ്രതിപാദിക്കുന്ന ഈ പരമ്പര ഏറെ ജനകീയമായി. സ്ക്രിപ്റ്റ് റൈറ്റർ ആയും അവതാരകനായും സംവിധായകനായും മറ്റനേകം വ്യത്യസ്തമാർന്ന ജനകീയ പ്രോഗ്രാമുകൾ ഒരുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ശബരിമലയെ കുറിച്ചുള്ള ഡോക്യൂമെന്ററികളിലൂടെയാണ് ഈ ദൃശ്യ മാധ്യമപ്രവർത്തകൻ ജനമനസ്സുകളിൽ ഇടം നേടിയിരിക്കുന്നത്.
ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം എന്താണ് എന്ന് ചോദിച്ചാൽ മലയാളത്തിനറെ മഹാനടൻ മോഹൻലാലുമൊത്തു ജനം ടീവിക്കുവേണ്ടി അദ്ദേഹത്തെ ആദ്യമായി സംസ്‌കൃത വാർത്തകൾ വായിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.

പുതുതായി ആരംഭിക്കുന്ന ലൈഫ് പോസിറ്റീവ് യൂത്ത് ചാനലായ “തത്വമയി ടിവിയുടെ ” പ്രോഗ്രാം ചീഫായി ചുമതല ഏറ്റെടുത്ത സനോജ് നായർ യുവജനതക്കായി ഒരു പിടി നല്ല പ്രോഗ്രാമുകൾ അണിയിച്ചൊരുക്കുന്ന തിരക്കിലാണിപ്പോൾ .ശബരിമലയെ കുറിച്ച് ഇനിയും പ്രോഗ്രാം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിനുത്തരം …”സ്വാമി ശരണം ”

4 COMMENTS

 1. I know this if off topic but I’m looking into starting my own blog and was
  wondering what all is needed to get set up? I’m assuming having a blog like
  yours would cost a pretty penny? I’m not very web savvy so I’m not 100% certain. Any
  tips or advice would be greatly appreciated. Thank
  you

 2. Hello colleagues, how is the whole thing, and what you would like to
  say concerning this article, in my view its actually awesome in favor of me.

LEAVE A REPLY

Please enter your comment!
Please enter your name here