മലയാളത്തിന്റെ വയലിൻ വസന്തം; ബാലഭാസ്കറിന് ആദരാഞ്ജലികൾ

0
279
views

വയലിൻ സംഗീതത്തിന് മലയാളികളുടെ മനസിലെ ചിത്രം ബാലഭാസകറിന്റേതായിരുന്നു എന്നും. ഫ്യൂഷൻ സംഗീത തരംഗം തീർത്ത് ആസ്വാദകരെ ത്രസിപ്പിച്ച ആ കലാകാരൻ വേദി ഒഴിഞ്ഞു. കാർ അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ ഒക്ടോബർ 2 പുലർച്ചെ ഒന്നരയോടെ ആയിരുന്നു അന്ത്യം. അപകടത്തെ തുടർന്ന് ഒന്നര വയസ്സുള്ള മകൾ നേരത്തെ മരണപ്പെട്ടിരുന്നു. ഭാര്യ ഇപ്പോഴും ചികിത്സയിൽ തുടരുന്നു.

മൂന്നാം വയസ്സിൽ ഉപകരണസംഗീതം വേദിയിൽ അവതരിപ്പിച്ചു കാണികളെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അങ്ങോട്ട്‌ നിരവധി വേദികളിലും സിനിമകളിലും അദ്ദേഹം സംഗീത പരീക്ഷണങ്ങൾ നടത്തി. 1978 ജൂലൈ 10ന് ആയിരുന്നു ജനനം. പതിനേഴാം വയസ്സിൽ മംഗല്ല്യ പല്ലക്ക് എന്ന സിനിമയിൽ സംഗീതസംവിധായകനാകുമ്പോൾ മലയാള സിനിമയിൽ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ ഇദ്ദേഹമായിരുന്നു. ശിവമണി, ഉസ്താദ് സക്കീർ ഹുസൈൻ, മട്ടന്നൂർ ശങ്കരൻ കുട്ടി, ഫസൽ ഖുറേഷി, ഹരിഹരൻ തുടങ്ങി ഉപകരണ സംഗീതത്തിന്റെയും ശബ്ദസംഗീതത്തിന്റെയും രാജാക്കന്മാരോടോപ്പം ബാല വേദി പങ്കിട്ടു. വയലിൻ സംഗീതത്തിന് 2008 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.
നിനക്കായ്‌ തോഴീ പുനർജനിക്കാം എന്ന ഗാനം മലയാളികൾ ഇന്നും ഇഷ്ടപെടുന്ന ഗാനമാണ്. കലാകാരൻ മരിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന നമുക്കിടയിൽ ഈ പാട്ടുകളിലൂടെ പ്രിയപ്പെട്ട ബാലഭാസ്കർ എന്നും ജീവിക്കും…

LEAVE A REPLY

Please enter your comment!
Please enter your name here