“പൊൻ താരമേ”…ഹെലനിലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

0
10
views

ഹെലനിലെ ആദ്യ ഗാനം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. “പൊൻ താരമേ” എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനും ദിവ്യ എസ് മേനോനും ആലപിച്ചിരിക്കുന്നു. അന്ന ബെൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഹെലന്റെ ലോകമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു.

മാത്തുക്കുട്ടി സേവിയർ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ ലാൽ, നോബിൾ ബാബു തോമസ്, അജു വർഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ആൽഫ്രഡ്‌ കുരിയൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവിയർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസനാണ് ഈ ത്രില്ലെർ നിർമിച്ചിരിക്കുന്നത്. മ്യൂസിക്‌247നാണ് മ്യൂസിക് പാർട്ണർ.

LEAVE A REPLY

Please enter your comment!
Please enter your name here