നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

0
18
views

നടന്‍ സെന്തില്‍ കൃഷ്ണ (രാജാമണി) വിവാഹിതനായി. അഖിലയാണ് സെന്തിലിന്റെ വധു. കോഴിക്കോട് സ്വദേശിനിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മാംഗല്യം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമാ ജീവിതം തുടങ്ങിയ സെന്തില്‍ കൃഷ്ണയുടെ കരിയര്‍ മാറ്റി മറിച്ചത് വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ്.

കലാഭവന്‍ മണിയുടെ ജീവിതം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ മണിയായി സെന്തില്‍ എത്തുകയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തില്‍ അവതരിപ്പിച്ചിരുന്നു. സീരിയല്‍ രംഗത്തും താരം സജീവമായിരുന്നു. സ്‌റ്റേജ് പരിപാടികളിലും സെന്തില്‍ നിറഞ്ഞുനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here