ബോളിവുഡില്‍ അരങ്ങേറി നീരജ് മാധവ്; ആമസോണ്‍ സീരീസായ ‘ഫാമിലി മാന്‍’ ട്രെയിലര്‍ പുറത്ത്

0
27
views

നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റ ആമസോണ്‍ സീരീസ് ‘ഫാമിലി മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ‘ഷോര്‍ ആന്‍ഡ് ദ സിറ്റി’, ‘ഗോ ഗോവ ഗോണ്‍’ എന്നീ ബോളിവുഡ് സിനിമകളൊരുക്കിയ രാജ്, ഡി.കെ എന്നീ ഇരട്ട സംവിധായകരാണ്.

സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങുന്ന സീരീസ് ഫാമിലി-ആക്ഷന്‍ വിഭാഗത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോജ് ബാജ്പേയ് നായകനായി എത്തുന്ന സീരീസില്‍ പ്രധാന വില്ലന്‍ വേഷത്തിലാകും നീരജ് മാധവ് പ്രേക്ഷകരിലേക്ക് എത്തുക. പ്രിയാമണിയാണ് സീരീസിലെ നായിക.

നേരത്തെ മലയാളത്തില്‍ നീണ്ട ഇടവേള വന്നതിനെക്കുറിച്ച് വിശദീകരിച്ച് നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സിനിമയില്ലാത്ത സമയത്ത് തന്നെ പരിഹസിക്കുകയും തമാശരൂപേണ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായി പുറത്തിറങ്ങാനിരിക്കുന്ന ആമസോണ്‍ സീരീസ് ഫാമിലി മാന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് താരം മധുരപ്രതികാരം വീട്ടിയത്.

മലയാളത്തില്‍ ‘ഗൗതമന്റെ രഥം’, ‘ക’ എന്നീ സിനിമകളാണ് നീരജിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here