തന്റെ ആദ്യഗാനം മുതൽക്കേ ആസ്വാദകഹൃദയത്തിൽ രാഗവസന്തം ചൊരിയുന്ന അത്ഭുതപ്രതിഭ

0
154
views

#സുനില്‍ മാന്നനൂര്‍

രാരീ രാരീരം രാരോ എന്ന തന്റെ ആദ്യഗാനം മുതൽക്കേ ആസ്വാദകഹൃദയത്തിൽ രാഗവസന്തം ചൊരിയുന്ന അത്ഭുതപ്രതിഭ -മോഹൻ സിതാര.

തൃശൂർ ജില്ലയിലെ പെരുവല്ലൂർ കല്ലത്തോടിൽ കുമാരന്റെയും ദേവകിയുടെയും മകനായി 1959ലാണ് മോഹൻ സിതാരയുടെ ജനനം.വലിയ സമൃദ്ധമായ ബാല്യമൊന്നും ആയിരുന്നില്ല അദ്ദേഹത്തിന്റേത്.വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറക്കംവരാതെ കുഞ്ഞു മോഹൻ അമ്മയുടെ മടിയില്‍ കിടക്കും.അമ്മ ആ കുരുന്നിന്റെ തുടയില്‍ ചെറുതായി താളം പിടിച്ചുകൊണ്ട്‌ താരാട്ട്‌ മൂളും.കണ്ണീരിന്റെ നനവുള്ള ആര്‍ദ്രമായ ആ മൂളലുകള്‍ ആ കുരുന്നിന്റെ മനസ്സിലേക്ക് മെല്ലെ ഇറങ്ങിവന്നു.വർഷങ്ങൾക്ക് ശേഷം മുന്നിൽ നീട്ടിവച്ച ഹാര്‍മോണിയത്തിൽ തൊട്ട് അദ്ദേഹം പതിയെ മൂളിത്തുടങ്ങി..”താരാ…താരിരി..രാരീ…താരാ താരിരി രാരീ”പാടീ രാക്കിളി പാടീ..വർഷങ്ങൾക്കിപ്പുറം ഇന്നും ആ താരാട്ടുപാട്ട്‌ ഒരിക്കലെങ്കിലും മൂളാത്തവര്‍ ആരുമുണ്ടാവില്ല.ആ ട്യൂണിന്റെ പിറവിക്ക് പിന്നില്‍ വിശന്നു മയങ്ങിയ കണ്ണീരിന്റെ നനവുകൂടിയുണ്ടായിരുന്നു എന്നറിയുന്നവർ പോലും ഇന്ന് ചുരുക്കം!!

തബല,ഹാർമോണിയം എന്നിവ അനായാസം കൈകാര്യം ചെയ്യാൻ പഠിച്ചതിനുശേഷമാണ് അദ്ദേഹം 1978 ൽ തിരുവനന്തപുരത്ത് പോയി പാശ്ചാത്യസംഗീതം അഭ്യസിച്ചു തുടങ്ങിയത്.ഒപ്പം പെരുമ്പാവൂർ ജി,രവീന്ദ്രനാഥിൽ നിന്നു കർണ്ണാടക സംഗീതവും പഠിച്ചു.അക്കാലത്ത് സിതാര എന്ന ട്രൂപ്പിൽ അംഗമായതിനെ തുടർന്നാണ് പേരിനൊപ്പം മോഹൻ സിതാര എന്ന നാമധേയം അദ്ദേഹത്തിന് സ്വന്തമാകുന്നത്. 1981 ൽ തരംഗിണി ആരംഭിച്ചപ്പോൾ വാദ്യവൃന്ദത്തിൽ അവരോടൊപ്പം വായിക്കാൻ തുടങ്ങി.

പിന്നീട് കണ്ണൂർ രാജൻ,ആലപ്പി രംഗനാഥ്,എം ജി രാധാകൃഷ്ണൻ,ദക്ഷിണാമൂര്‍ത്തി സ്വാമി,ശ്യാം തുടങ്ങിയവരുടെ കൂടെ ഓര്‍ക്കസ്‌ട്രേഷനിൽ സഹകരിച്ചു തുടങ്ങി. ആയിടെയാണ് മോഹൻ സിത്താരയെ തേടി ഒരു അപ്രതീക്ഷിത ഫോൺകോൾ വരുന്നത്. നവോദയയില്‍ നിന്നായിരുന്നു ആ ഫോൺകോൾ. “ഒന്നിവിടം വരെ വരണം” എന്നായിരുന്നു ഫോണിലൂടെയുള്ള ആവശ്യം. എന്തിനാണെന്ന്‌ അദ്ദേഹം സംശയം ഉന്നയിച്ചപ്പോൾ വന്നിട്ട്‌ പറയാം എന്നായിരുന്നു മറുപടി. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന അദ്ദേഹത്തെ സാംബന്ധിച്ചിടത്തോളം എറണാകുളം വരെ പോയി വരിക എന്നത് തന്നെ അക്കാലത്ത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ നവോദയ ടീം ട്രെയിൻ ടിക്കറ്റ് അദ്ദേഹത്തിന് അയച്ചുകൊടുത്തു.

ആദ്യമായിട്ടായിരുന്നു ട്രെയിനിൽ എ സി കമ്പാര്‍ട്ടുമെന്റിലാണ്‌ അദ്ദേഹം സഞ്ചരിച്ചത്‌. എറണാകുളത്തെത്തിയ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ റെയിൽവേ സ്റ്റേഷനിൽ കാര്‍ വന്നിരുന്നു. അത്രയൊക്കെ പരിഗണന എന്തിനാണ്‌ തനിക്ക്‌ തരുന്നതെന്ന്‌ അദ്ദേഹത്തിനും മനസ്സിലായില്ല. ആ കാർ നേരെ ചെന്നുനിന്നത് ഒരു ഹോട്ടലിലാണ്. അവിടെ റൂമിൽ നവോദയയിലെ ജിജോയും(മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ)അദ്ദേഹത്തിന്റെ അനിയനും ഒപ്പം സംവിധായകന്‍ രഘുനാഥ്‌ പലേരിയുമൊക്കെയുണ്ടായിരുന്നു.

ഒന്നു മുതൽ പൂജ്യം വരെ എന്ന അവരുടെ പുതിയ ചിത്രത്തിലേക്ക് സംഗീതം നല്‍കാനാണ്‌ തന്നെ വിളിപ്പിച്ചതെന്ന് അല്പം വൈകിയാണെങ്കിലും അദ്ദേഹത്തിന് മനസ്സിലായി. സംഗീതലോകത്തെ പല പ്രമുഖർക്കൊപ്പം അതിന് മുൻപ് പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമക്കായി പാട്ട്‌ ചിട്ടപ്പെടുത്താമെന്നുള്ള ആത്മവിശ്വാസമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാലും ഒന്നു ട്രൈ ചെയ്‌തു നോക്കൂ എന്നുപറഞ്ഞ്‌ പാട്ടിന്റെ സിറ്റ്വേഷൻ പറഞ്ഞു കൊടുത്ത് സിനിമയുടെ അണിയറപ്രവർത്തകർ
യാത്ര പറഞ്ഞു പോയി. പല സംഗീത സംവിധായകരേയും പരീക്ഷിച്ച്‌ വേണ്ടെന്നുവച്ചിട്ടായിരുന്നു അവര്‍ തുടക്കക്കാരനായ മോഹൻ സിതാരയെ വിളിക്കുന്നത്.

ഒഴിഞ്ഞ മുറിയില്‍ ശൂന്യമായ മനസ്സുമായി അദ്ദേഹം ഹാർമോണിയത്തിന് മുൻപിൽ ഇരുന്നു.വിരലുകള്‍ വെറുതെ ഹാര്‍മോണിയത്തില്‍ തിരഞ്ഞുകൊണ്ടിരുന്നു.മനസ്സുമാത്രം അവിടെ ഉണ്ടായിരുന്നില്ല.പിന്നെ പതിയെ അദ്ദേഹം ഓരോ ട്യൂണുകൾ ഉണ്ടാക്കാന്‍ തുടങ്ങി..അധികം വൈകാതെ തന്നെ താരീ..താരീരി താരി…താരീരീ രീ രീ തരീ രീ രീ” എന്ന ഇമ്പമാർന്ന ഈണം പിറന്നു. പിറ്റേന്ന്‌ അദ്ദേഹത്തെ കാണാൻ വന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് മുൻപിൽ അദ്ദേഹം ഈ ഈണം അവതരിപ്പിച്ചു. ട്യൂണ്‍ അവര്‍ക്കെല്ലാം ഇഷ്‌ടപ്പെട്ടു.ഇനിയും ചെയ്യാന്‍ പറഞ്ഞിട്ട്‌ അവര്‍ പോയി.’പാടീ രാക്കിളി പാടീ….’ എന്ന പ്രശസ്‌ത ഗാനത്തിന്റെ ജനനം അങ്ങനെയാണ്!!

ആദ്യഗാനത്തിനുശേഷം അസാധാരണമാധുര്യമുള്ള ചില ഗാനങ്ങളുമായി ഇടവേളകളിൽ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്ന ഒരു അതിഥിയായിരുന്നു മോഹന്‍ സിതാര.വചനത്തിലെ നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി എന്ന ഗാനവും അസാധാരണമായി വിജയം വരിച്ചെങ്കിലും അതൊന്നും മോഹന്‍ സിതാരയ്‌ക്ക്‌ തിരക്കും തിളക്കവും സമ്മാനിച്ചില്ല.

സംഗീതം ചെയ്ത ചിത്രങ്ങളിലെ പാട്ടുകള്‍ ഹിറ്റായെങ്കിലും കാര്യമായ അവസരങ്ങളും അക്കാലത്ത് അദ്ദേഹത്തെ തേടി വന്നില്ല.വീണ്ടും അദ്ദേഹം വയലിനെടുത്തുകൊണ്ട്‌ വേദികളിലേക്ക് ഇറങ്ങിത്തിരിച്ചു. ഗാനമേളകളിലും മറ്റും വയലിന്‍ വായിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സംവിധായകന്‍ അലി അക്‌ബര്‍ മാമലകള്‍ക്കപ്പുറത്ത്‌ എന്ന സിനിമയിലെ പാട്ടുകള്‍ക്ക്‌ സംഗീതം നല്‍കാൻ വിളിക്കുന്നത്. ഒപ്പം സത്യന്‍ അന്തിക്കാടിന്റെ കുടുംബപുരാണം എന്ന സിനിമയും അതിനിടെ അദ്ദേഹം ചെയ്‌തു.”അവിടെ നിന്നും എനിക്ക്‌ ചിത്രങ്ങള്‍ കിട്ടിത്തുടങ്ങി. കുറേയധികം ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കി. ഒരുകാലത്ത്‌ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍പോലും സമയമില്ലാത്തത്ര തിരക്കേറിയതായിരുന്നു എന്റെ ജീവിതം. അതിന്റെ ഒരു പീക്കില്‍ നിന്നും ഞാന്‍ പെട്ടന്ന്‌ ജോലിയൊന്നും ഇല്ലാത്ത അവസ്ഥയിലേക്കുപോകുന്നു.

പല പ്രോജക്‌ടുകളും സംസാരിക്കും,പക്ഷേ ഒന്നും നടപ്പിലാകുന്നില്ല.വല്ലാതെ വിഷമിച്ച കാലമായിരുന്നു അത്‌..ഒരു ശൂന്യത.ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.ജീവിതംപോലും വലിയ പ്രതിസന്ധിയിലേക്ക്‌ നീങ്ങിത്തുടങ്ങുകയായിരുന്നു. ഒടുവില്‍ ഞാന്‍ വീണ്ടും വയലിന്‍ കൈയ്യിലെടുത്തു. പഴയ വയലിനിസ്റ്റിന്റെ ജോലിയിലേക്ക്‌ മടങ്ങിപ്പോയി. ദീപസ്‌തംഭം മഹാശ്ചര്യം,വാസന്തിയും ലക്ഷ്‌മിയും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്‌ ഞാന്‍ വീണ്ടും സജീവമാകുന്നത്‌. “മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ സിതാര ഒരിക്കൽ ഓർത്തെടുത്തു..

ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമക്ക് ശേഷമാകട്ടെ അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിനയന്റെയും കമലിന്റെയും ബ്ലെസ്സിയുടെയും ചിത്രങ്ങള്‍ക്ക് തുടർച്ചയായി സംഗീതം നല്‍കിക്കൊണ്ട്‌ അദ്ദേഹം ഏറെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഇന്നും മോഹന്‍ സിതാര മലയാളികള്‍ക്ക്‌ മികച്ച മെലഡികള്‍ പകര്‍ന്നുകൊണ്ടേയിരിക്കുന്നു.

താൻ ചിട്ടപ്പെടുത്തുന്ന ഓരോ പാട്ടിനും അതിന് പറ്റിയ ശബ്‌ദങ്ങള്‍ മാത്രം തേടിപ്പോകുന്ന അതുല്യനായ സംഗീതജ്ഞനാണ് മോഹന്‍ സിത്താര. തന്മാത്രയിലെ ‘ഇതളൂർന്നുവീണ പനിനീര്‍ ദലങ്ങള്‍’ എന്ന ഗാനം മോഹന്‍ലാലിനെക്കൊണ്ട്‌ പാടിച്ച അദ്ദേഹം കഥാനായകൻ എന്ന സിനിമയിലെ ഒരു ഗാനം ആ സിനിമയിൽ അഭിനയിച്ച താരങ്ങളെ കൊണ്ട് ആലപിച്ചാണ് ഹിറ്റാക്കിയത്‌. ജ്യോത്സ്ന,വിധു പ്രതാപ്,അൻവർ സാദത്ത്,അഫ്‌സൽ,ഷീലാമണി,രാജേഷ് വിജയ് തുടങ്ങിയവർക്കെല്ലാം വഴിത്തിരിവ് സമ്മാനിച്ച നിരവധി ഗാനങ്ങൾ നൽകിയത് മോഹൻ സിതാരയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിൽ ഒട്ടനവധി ഈണങ്ങളാണ് മോഹൻ സിതാര സമ്മാനിച്ചത്‌.

ഇതുവരെ 140 ല്പരം ചിത്രങ്ങൾക്ക് സംഗീതവും ചില ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും അദ്ദേഹം നൽകിയിട്ടുണ്ട്.2009 ൽ പുറത്തിറങ്ങിയ ‘സൂഫി പറഞ്ഞ കഥ‘എന്ന ചിത്രത്തിലെ സംഗീതത്തിന് അദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.അച്ഛന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ മകൻ വിഷ്ണു മോഹൻ സിതാരയും സംഗീതരംഗത്ത് സജീവമാണ്.സക്കറിയയുടെ ഗർഭിണികൾ ഉൾപ്പടെയുള്ള സിനിമകൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ മകൻ വിഷ്ണു.സിനിമാസംഗീതത്തിൽ തന്റേതായ ശാസ്ത്രീയ..പാശ്ചാത്യ..നാടൻ ശൈലികൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത!!

മോഹനരാഗങ്ങളുടെ വറ്റാത്ത ഉറവയ്ക്കായി സ്നേഹത്തോടെ ഇനിയും കാതോർത്തിരിക്കുന്നു….

മോഹൻ സിത്താര ഈണമിട്ട 151 സൂപ്പർഹിറ്റ് സിനിമാഗാനങ്ങൾ:

👇👇👇

0️⃣1️⃣ആലിലക്കണ്ണാ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

0️⃣2️⃣കണ്ണീർ മഴയത്ത്(ജോക്കർ)

0️⃣3️⃣നിന്റെ കണ്ണിൽ വിരുന്നു വന്നു(ദീപസ്തംഭം മഹാശ്ചര്യം)

0️⃣4️⃣കുഞ്ഞേ നിനക്ക് വേണ്ടി(കാഴ്ച)

0️⃣5️⃣ഇല കൊഴിയും ശിശിരത്തിൽ(വർഷങ്ങൾ പോയതറിയാതെ)

0️⃣6️⃣പുതുമഴയായ് പൊഴിയാം(മുദ്ര)

0️⃣7️⃣നീർമിഴിപീലിയിൽ(വചനം)

0️⃣8️⃣തങ്കമനസ്സ് അമ്മമനസ്സ്(രാപ്പകൽ)

0️⃣9️⃣എനിക്കും ഒരു നാവുണ്ടെങ്കിൽ(ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ)

1️⃣0️⃣സുഖമാണീ നിലാവ്(നമ്മൾ)

1️⃣1️⃣പതിനേഴിന്റെ പൂങ്കനവിൽ(വെള്ളരിപ്രാവിന്റെ ചങ്ങാതി)

1️⃣2️⃣അണ്ണാറക്കണ്ണാ വാ(ഭ്രമരം)

1️⃣3️⃣ഉണ്ണീ വാ വാ വോ(സാന്ത്വനം)

1️⃣4️⃣രാവിൻ നിലാക്കായൽ(മഴവില്ല്)

1️⃣5️⃣ഒരു പൂ മാത്രം(സ്വപ്നക്കൂട്)

1️⃣6️⃣മിണ്ടതെടീ കുയിലേ(തന്മാത്ര)

1️⃣7️⃣പതിനാലാം രാവിന്റെ(ഷാർജ ടു ഷാർജ)

1️⃣8️⃣സഹ്യസാനുശ്രുതി(കരുമാടിക്കുട്ടൻ)

1️⃣9️⃣കളവാണീ നീയാദ്യം(ദീപസ്തംഭം മഹാശ്ചര്യം)

2️⃣0️⃣തങ്കമനസ്സിൻ പീലിക്കടവിലെ(സുന്ദരപുരുഷൻ)

2️⃣1️⃣കണ്ടു കണ്ടു കണ്ടില്ല(ഇഷ്ടം)

2️⃣2️⃣പോകാതെ കരിയിലാക്കാറ്റേ(രാപ്പകൽ)

2️⃣3️⃣പ്രേമമധു തേടും(സ്നേഹിതൻ)

2️⃣4️⃣സ്വരകന്യകമാർ(സാന്ത്വനം)

2️⃣5️⃣പൊൻവെയിലൂതിയുരുക്കി(നക്ഷത്രത്താരാട്ട്)

2️⃣6️⃣കാണുമ്പോൾ പറയാമോ(ഇഷ്ടം)

2️⃣7️⃣കൈ കൊട്ട് പെണ്ണ്,കൈ കൊട്ട് പെണ്ണേ(കരുമാടിക്കുട്ടൻ)

2️⃣8️⃣ഓമലാളേ എന്റെ മനസ്സിൻ(സദാനന്ദന്റെ സമയം)

2️⃣9️⃣കറുപ്പിനഴക്(സ്വപ്നക്കൂട്)

3️⃣0️⃣ഒരു മഴപ്പക്ഷി പാടുന്നു(കുബേരൻ)

3️⃣1️⃣എന്നമ്മേ ഒന്ന് കാണാൻ(നമ്മൾ)

3️⃣2️⃣എന്റെ ഉള്ളുടുക്കും കൊട്ടി(ദീപസ്തംഭം മഹാശ്ചര്യം)

3️⃣3️⃣കാട്ടിലെ മാനിന്റെ തോല് കൊണ്ടുണ്ടാക്കി(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

3️⃣4️⃣പൊന്നോലത്തുമ്പീ(മഴവില്ല്)

3️⃣5️⃣ഇന്ദ്രനീലം ചൂടി(വർണക്കാഴ്ചകൾ)

3️⃣6️⃣അല്ലിയാമ്പൽ പൂവേ(ദാദാസാഹിബ്)

3️⃣7️⃣കുഴലൂതും പൂന്തെന്നലേ(ഭ്രമരം)

3️⃣8️⃣ധനുമാസപ്പെണ്ണിന്(കഥാനായകൻ)

3️⃣9️⃣ഇതളൂർന്ന് വീണ(തന്മാത്ര)

4️⃣0️⃣കാനനക്കുയിലേ(മിസ്റ്റർ ബ്രഹ്മചാരി)

4️⃣1️⃣പേടി തോന്നി ആദ്യം കണ്ടപ്പോൾ(വാർ & ലൗ)

4️⃣2️⃣ശിവമല്ലി പൂ പൊഴിക്കും(വല്യേട്ടൻ)

4️⃣3️⃣രാരീ രാരീരം രാരോ(ഒന്നു മുതൽ പൂജ്യം വരെ)

4️⃣4️⃣അത്തിപ്പഴത്തിന്നിളംനീർ(നക്ഷത്രകൂടാരം)

4️⃣5️⃣ശിവദം ശിവനാമം(മഴവില്ല്)

4️⃣6️⃣സ്വപ്നം ത്യജിച്ചാൽ(രാക്ഷസരാജാവ്)

4️⃣7️⃣മാനിന്റെ മിഴിയുള്ള(ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ)

4️⃣8️⃣ചാന്ത് പൊട്ടും ചങ്കേലസ്സും(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

4️⃣9️⃣സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ(ദീപസ്തംഭം മഹാശ്ചര്യം)

5️⃣0️⃣നീയെന്റെ പാട്ടിൽ(നക്ഷത്രത്താരാട്ട്)

5️⃣1️⃣നീയറിഞ്ഞോ നീലക്കുഴലി(സദാനന്ദന്റെ സമയം)

5️⃣2️⃣മറക്കാം എല്ലാം മറക്കാം(സ്വപ്നക്കൂട്)

5️⃣3️⃣ചഞ്ചലദ്രുതപദതാളം(ഇഷ്ടം)

5️⃣4️⃣വാ വാ താമരപ്പെണ്ണേ(കരുമാടിക്കുട്ടൻ)

5️⃣5️⃣പുള്ളിമാൻ കിടാവേ(മഴവില്ല്)

5️⃣6️⃣പ്രണയസ്വരം കാതോർത്ത(ഭൂപടത്തിൽ ഇല്ലാത്ത ഒരിടം)

5️⃣7️⃣വാനവില്ലേ മിന്നൽക്കൊടിയെ(വക്കാലത്ത് നാരായണൻകുട്ടി)

5️⃣8️⃣മായാസന്ധ്യേ പോയ് വരൂ(സ്വപ്നക്കൂട്)

5️⃣9️⃣എന്റെ പേര് വിളിക്കയാണോ(വർണക്കാഴ്ചകൾ)

6️⃣0️⃣ചെമ്പരുന്തിൻ ചേലുണ്ടോ(മുഖചിത്രം)

6️⃣1️⃣കന്നിവസന്തം കാറ്റിൽ(കുബേരൻ)

6️⃣2️⃣തേങ്ങാപ്പൂളും കൊക്കിലൊതുക്കി(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

6️⃣3️⃣കിളിവാതിലിൽ(മഴവില്ല്)

6️⃣4️⃣എന്ത് ഭംഗി നിന്നെ കാണാൻ(ജോക്കർ)

6️⃣5️⃣കുക്കൂ കുക്കൂ കുയിലേ(നക്ഷത്രങ്ങൾ പറയാതിരുന്നത്)

6️⃣6️⃣ചന്ദനതെന്നലായി(ഷാർജ ടു ഷാർജ)

6️⃣7️⃣കൊഞ്ചെടീ കൊഞ്ച് കുയിലേ(സുന്ദരപുരുഷൻ)

6️⃣8️⃣നിന്നെ കണ്ടാൽ(മിസ്റ്റർ ബ്രഹ്മചാരി)

6️⃣9️⃣പാണ്ടൻ നായുടെ(കാഴ്ച)

7️⃣0️⃣ഓലക്കിളി കുഴലൂതി(ഇത് നമ്മുടെ കഥ)

7️⃣1️⃣മലർക്കിളിയിണയുടെ(സ്വപ്നക്കൂട്)

7️⃣2️⃣പട്ടുചുറ്റി പൊട്ടും കുത്തി(വർണക്കാഴ്ചകൾ)

7️⃣3️⃣മുല്ലയ്ക്ക് കല്യാണപ്രായമായെന്ന്(ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ)

7️⃣4️⃣കടഞ്ഞ ചന്ദനമോ(കുഞ്ഞിക്കൂനൻ)

7️⃣5️⃣പൊൻകസവ് ഞൊറിയും(ജോക്കർ)

7️⃣6️⃣എനിക്കാണ് നീ(ഹൃദയത്തിൽ സൂക്ഷിക്കാൻ)

7️⃣7️⃣ജുഗുനൂരെ ജുഗുനൂരെ(കാഴ്‌ച)

7️⃣8️⃣പുള്ളിക്കുയിലെ(അന്യർ)

7️⃣9️⃣കണ്ണനായാൽ രാധ വേണം(പട്ടണത്തിൽ സുന്ദരൻ)

8️⃣0️⃣ചെല്ലം ചെല്ലം മഞ്ചാടി(സഹയാത്രികക്ക് സ്നേഹപൂർവം)

8️⃣1️⃣നിറനാഴി പൊന്നിൽ(വല്യേട്ടൻ)

8️⃣2️⃣ഹംസധ്വനിരസവാഹിനി(വർണക്കാഴ്ചകൾ)

8️⃣3️⃣നീലനിലാവേ(ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ)

8️⃣4️⃣ചെമ്മാനം പൂത്തേ(ജോക്കർ)

8️⃣5️⃣പ്രകൃതീശ്വരി നിന്റെ ആരാധകൻ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

8️⃣6️⃣മനസ്സ് ഒരു മാന്ത്രികക്കൂട്(കളിവീട്)

8️⃣7️⃣വടക്കിനി(അയാൾ)

8️⃣8️⃣എന്തേ നിൻ പിണക്കം(കൂട്ട്)

8️⃣9️⃣കണ്ണുനീർപുഴയുടെ(മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും)

9️⃣0️⃣കണ്ണാരെ കണ്ണാരെ(രാക്ഷസരാജാവ്)

9️⃣1️⃣ഓമനമലരെ നിൻ മാരൻ(കുഞ്ഞിക്കൂനൻ)

9️⃣2️⃣ധ്വനിതരംഗതരളം(ജോക്കർ)

9️⃣3️⃣ഇന്നലെകൾ ഇന്നലെകൾ(കരുമാടിക്കുട്ടൻ)

9️⃣4️⃣തൂമല്ലികേ(നല്ലവൻ)

9️⃣5️⃣കാട്ര് വെളിയിടൈ കണ്ണമ്മ(തന്മാത്ര)

9️⃣6️⃣തുറക്കാത്ത പൊൻവാതിൽ(സുന്ദരപുരുഷൻ)

9️⃣7️⃣രാക്ഷസീ രാക്ഷസീ(നമ്മൾ)

9️⃣8️⃣വെളുത്ത പെണ്ണിന്റെ(സ്നേഹിതൻ)

9️⃣9️⃣ഒത്തിരി ഒത്തിരി സ്നേഹിച്ചു പോയി(കാട്ടുചെമ്പകം)

1️⃣0️⃣0️⃣പ്രണയകഥ പാടി വന്നു തെന്നൽ(ദീപസ്തംഭം മഹാശ്ചര്യം)

1️⃣0️⃣1️⃣സീമന്തയാമിനി(കളിവീട്)

1️⃣0️⃣2️⃣നെഞ്ചുടുക്കിന്റെ(കരുമാടിക്കുട്ടൻ)

1️⃣0️⃣3️⃣അലുസാ കൊലുസാ പെണ്ണ്(സഹയാത്രികക്ക് സ്നേഹപൂർവം)

1️⃣0️⃣4️⃣നെറ്റിമേലെ പൊട്ടിട്ടാലും(വല്യേട്ടൻ)

1️⃣0️⃣5️⃣ഇഷ്ടമല്ലെടാ(സ്വപ്നക്കൂട്)

1️⃣0️⃣6️⃣തരിവളക്കയ്യാൽ(സദാനന്ദന്റെ സമയം)

1️⃣0️⃣7️⃣എന്നുള്ളിലെതോ(മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും)

1️⃣0️⃣8️⃣മഴയിൽ രാത്രി മഴയിൽ(കറുത്ത പക്ഷികൾ)

1️⃣0️⃣9️⃣കണ്ണേ ഉണരൂ നീ(കുഞ്ഞിക്കൂനൻ)

1️⃣1️⃣0️⃣സ്വപ്നങ്ങൾ കാണാൻ(ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ)

1️⃣1️⃣1️⃣തൊടുന്നത് പൊന്നാകാൻ(സുന്ദരപുരുഷൻ)

1️⃣1️⃣2️⃣ആയിരത്തിൽ ഒരുവൻ(ആയിരത്തിൽ ഒരുവൻ)

1️⃣1️⃣3️⃣പൊട്ട് തൊട്ട സുന്ദരി(പളുങ്ക്)

1️⃣1️⃣4️⃣കാറ്റായി വീശും(ഹൃദയത്തിൽ സൂക്ഷിക്കാൻ)

1️⃣1️⃣5️⃣കഥ കഥ കിളിപ്പെണ്ണിൻ(രാപ്പകൽ)

1️⃣1️⃣6️⃣തെക്കോ തെക്കൊരിക്കൽ(വെള്ളരിപ്രാവിന്റെ ചങ്ങാതി)

1️⃣1️⃣7️⃣ഗുഡ് മോർണിംഗ്(കഥാനായകൻ)

1️⃣1️⃣8️⃣ചെല്ലക്കാറ്റ് ചാഞ്ചക്കമാടും(നക്ഷത്രത്താരാട്ട്)

1️⃣1️⃣9️⃣സിന്ദൂരസന്ധ്യേ പറയൂ(ദീപസ്തംഭം മഹാശ്ചര്യം)

1️⃣2️⃣0️⃣തേനാണ് നിൻ സ്വരം(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

1️⃣2️⃣1️⃣ദാദാസാഹിബ് വരുന്നേ(ദാദാസാഹിബ്)

1️⃣2️⃣2️⃣കാത്തു കാത്തൊരുമഴയത്ത്(നമ്മൾ)

1️⃣2️⃣3️⃣വെൺമുകിലേതോ(കറുത്ത പക്ഷികൾ)

1️⃣2️⃣4️⃣മാനത്തെ വെള്ളി വിതാനിച്ച(പളുങ്ക്)

1️⃣2️⃣5️⃣മിന്നണ മിന്നൽ(പായും പുലി)

1️⃣2️⃣6️⃣അക്കം പക്കം കാറ്റിൻ(ഷേക്‌സ് പിയർ MA മലയാളം)

1️⃣2️⃣7️⃣തെക്കിനി(സൂഫി പറഞ്ഞ കഥ)

1️⃣2️⃣8️⃣നന്ദാകിശോരാ ഹരേ(മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും)

1️⃣2️⃣9️⃣തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ(മിസ്റ്റർ ബ്രഹ്മചാരി)

1️⃣3️⃣0️⃣ജന്മനക്ഷത്രമേ നീ(സദാനന്ദന്റെ സമയം)

1️⃣3️⃣1️⃣തക്കുടുകുട്ടാ(പട്ടണത്തിൽ സുന്ദരൻ)

1️⃣3️⃣2️⃣കളി പറയും നിനവുകളിൽ(ഇഷ്ടം)

1️⃣3️⃣3️⃣കുഞ്ഞന്റെ പെണ്ണിന്(കുഞ്ഞിക്കൂനൻ)

1️⃣3️⃣4️⃣മാനേ പേടമാനെ(കാട്ടുചെമ്പകം)

1️⃣3️⃣5️⃣ചന്ദനത്തേരിൽ(ദി ഡോൺ)

1️⃣3️⃣6️⃣കണ്ണുനീരിനും ചിരിക്കാൻ അറിയാം(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

1️⃣3️⃣7️⃣മകരനിലാവിൽ(സ്‌നേഹിതൻ)

1️⃣3️⃣8️⃣ടപ്പ് ടപ്പ് ജാനകി(കാഴ്ച)

1️⃣3️⃣9️⃣മേലേവെള്ളിത്തിങ്കൾ(തന്മാത്ര)

1️⃣4️⃣0️⃣അച്ഛന്റെ പൊന്നുമോളെ(ഹൃദയത്തിൽ സൂക്ഷിക്കാൻ)

1️⃣4️⃣1️⃣തുള്ളി തുള്ളി നടക്കണ(പറയാം)

1️⃣4️⃣2️⃣തന്നാക്കം താരോ(ബ്രേക്കിങ് ന്യൂസ് ലൈവ്)

1️⃣4️⃣3️⃣കുഴിമടിയാ(ഒരിടത്തൊരു പോസ്റ്റ്മാൻ

1️⃣4️⃣4️⃣സൂര്യനെ(നമ്മൾ)

1️⃣4️⃣5️⃣ധൂ ധൂ ദുരുതൂ(ഷാർജ ടു ഷാർജ)

1️⃣4️⃣6️⃣എന്താണെന്ന് ചോദിക്കല്ലേ(ഉലകം ചുറ്റും വാലിബൻ)

1️⃣4️⃣7️⃣കരിമിഴിയാളെ(സ്നേഹിതൻ)

1️⃣4️⃣8️⃣താലോലം താനേ(കുടുംബപുരാണം)

1️⃣4️⃣9️⃣നാണം ചാലിച്ച മഷി(വെള്ളരിപ്രാവിന്റെ ചങ്ങാതി)

1️⃣5️⃣0️⃣കുങ്കുമ മലരുകളോ(മുഖമുദ്ര)

1️⃣5️⃣1️⃣മൂന്നാം തൃക്കണ്ണിൽ(വർണക്കാഴ്ചകൾ)

LEAVE A REPLY

Please enter your comment!
Please enter your name here