61- ആം ജന്മദിനത്തിൽ മൈക്കല്‍ ‘ജോസഫ്’ ജാക്സണ്‍ എന്ന മൈക്കല്‍ ജാക്സനെ ഓർക്കുമ്പോൾ

0
19
views

പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്സണിന്റെ 61-ാം ജന്മദിനമാണിന്ന്. അമേരിക്കന്‍ ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നര്‍ത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നിങ്ങനെ മൈക്കല്‍ ജാക്‌സനെക്കുറിച്ചുളള വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ അതേസമയം വിവാദങ്ങളും മൈക്കല്‍ ജാക്‌സണിന്റെ തോഴനാണെങ്കിലും ആരാധകര്‍ക്കെന്നും താരം പ്രിയങ്കരനാണ്.

മൈക്കല്‍ ‘ജോസഫ്’ ജാക്സണ്‍ എന്ന മൈക്കല്‍ ‘ജോ’ ജാക്സണ്‍ സംഗീത ലോകത്തെ ‘പോപ്പ് രാജാവ്’ എന്നാണ് അറിയപ്പെടുന്നത്. സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളിലെ സംഭാവനകള്‍ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി തീര്‍ത്തു. ജാക്സണ്‍ കുടുംബത്തിലെ എട്ടാമനായാണ് മൈക്കലിന്റെ ജനനം.

സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയില്‍ ‘ദ ജാക്സണ്‍ 5’ എന്ന ബാന്റുമായാണ് സംഗീത ജീവിതത്തിന് തുടക്കമിടുന്നത്. 1971 മുതല്‍ ഒറ്റക്ക് പാടുവാന്‍ തുടങ്ങി. 70-കളുടെ അവസാനത്തോടെ ജാക്സണ്‍ ജനപ്രിയ സംഗീത രംഗത്തെ പ്രധാനിയായി മാറി. വര്‍ണ, വര്‍ഗ, ജാതി വിവേചനങ്ങള്‍ക്കതീതനായി ജാക്സണ്‍ പോപ് സംഗീതത്തിന്റെ കിരീടം ചൂടുകയും ചെയ്തു. 2009 ജൂണ്‍ 25- നാണ് അദ്ദേഹം ഗാനത്തോടും ആരാധകരോടും ലോകത്തോടും വിട പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here