ശബ്ദംകൊണ്ട് പ്രിയങ്കരനായി ചന്ദ്രസേനൻ

എഴുത്തുപെട്ടിച്ചേട്ടൻ, ബാലലോകം അമ്മാവൻ എന്നീ പേരുകളിലൂടെ അറിയപ്പെടുന്ന ചന്ദ്രസേനൻ എന്ന ബഹുമുഖപ്രതിഭയെക്കുറിച്ച് കൂടുതൽ അറിയാം

0
745
views
chandrasenan radio

എഴുത്തുപെട്ടിച്ചേട്ടൻ, ബാലലോകം അമ്മാവൻ എന്നീ പേരുകളിലൂടെ അറിയപ്പെടുന്ന ചന്ദ്രസേനൻ എന്ന ബഹുമുഖപ്രതിഭയെക്കുറിച്ച് കൂടുതൽ അറിയാം.

1983 ൽ ഒരു സാധാരണ റേഡിയോ അനൗൺസറായി ഔദ്യോ​ഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഇന്ന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിം​ഗ് കോർപ്പറേഷന്റെ മാനേജിം​ഗ് ഡയറക്ടറാണ്. ഒട്ടനവധി നാടകങ്ങളിലൂടെ തന്റെ അഭിനയ മികവും ഇദ്ദേഹം നമുക്ക് കാട്ടിത്തരുകയുണ്ടായി. ഇത് കൂടാതെ നിരവധി റേഡിയോ നാടകങ്ങൾ ഇദ്ദേഹം രചനയും സംവിധാനവും ചെയ്തു. അതിൽ അറിയില്ലേ ഞാൻ ദേവദത്തൻ എന്ന റേഡിയോ നാടകത്തിന് മികച്ച രചനയ്ക്കും സംവിധായകനുമുള്ള അവാർഡ് ലഭിക്കുകയും ചെയ്തു. പ്രവാസികൾക്കിടയിൽ ശബ്ദസാന്നിദ്ധ്യമറിയിച്ച് 2002 മുതൽ ​ഗൾഫ് രാ‍ജ്യത്ത് തുടരുകയാണ്. പ്രവാസി മലയാളികൾക്ക് ​ഗൃഹാതുരത്വം നൽകിക്കൊണ്ട് ഒരുപിടി നല്ല പരിപാടികൾ അദ്ദേഹം സമ്മാനിച്ചു. കേരളത്തിലെ വിശേഷങ്ങളും ഇമ്പമാർന്ന ​മലയാള ഗാനങ്ങളും നൽകിക്കൊണ്ട് പ്രവാസികൾക്കിടയിൽ ഒരു കുടുംബാം​ഗമായി മാറാൻ ചന്ദ്രസേനന് കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here