ശ്രീകൃഷ്ണ ജന്മാഷ്ടമി

0
360
views

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

ശോഭയാത്രയോടെയും ഭജനകളോടെയും പൂജകളുമായും എല്ലാ വർഷവും ആഘോഷിച്ചുവരാറുള്ള ജന്മാഷ്ടമി ഈ വർഷം പ്രളയക്കെടുതിയിൽ നിൽക്കുന്ന കേരളത്തിന്റെ അവസ്ഥയെ മാനിച്ച് വലിയ ആഘോഷങ്ങളില്ലാതെയാണ് നടത്തപ്പെടുന്നത്.

മനസ്സിനു സുഖം പകരുന്ന ശ്രീകൃഷ്ണ ഭക്തി​ഗാനങ്ങളും നാമങ്ങളുമാണ് ഈ ദിനങ്ങളിലത്രയും ഭക്ത മനസ്സുകളിലും ചുണ്ടുകളിലും കേൾക്കാവുന്നത്, ഇവിടെ ഇതാ, രാ​ഗശ്രീയിലൂടെ അത്തരത്തിലൊരു മധുരതരമായ ശ്രീകൃഷ്ണ ​ഗീതം…

 

LEAVE A REPLY

Please enter your comment!
Please enter your name here