കീർത്തനം കേൾക്കാം, ഭക്തി സാന്ദ്രമായ ഈ നിമിഷത്തിൽ…

0
271
views

ഭക്തിയുടെ നവരാത്രി ദിനങ്ങൾ ആരംഭിച്ചു. ദുർഗ ദേവിയുടെ ഒൻപത് അവതാരങ്ങളെ പൂജിക്കുകയാണ് ഈ ദിവസങ്ങളിൽ ഭക്തർ.

മാതാവ് ദുർഗ, ദുഷ്ട ശക്തിയായ മഹിഷാസുരനെ വധിച്ച് ധർമം സ്ഥാപിച്ച ദിവസങ്ങളുടെ ഓർമയ്ക്കായാണ് ഈ നവരാത്രി ആഘോഷം.

ഒന്നാം ദിവസം- ബ്രഹ്മ വിഷ്ണു മഹേശ്വര ശക്തികൾ ചേർന്ന അവതാരം. ശിവ പത്നിയായി സങ്കല്പിച്ച് നാം പൂജിക്കുന്നു.

രണ്ടാം ദിവസം – ബ്രഹ്മചാരിണി ദുർഗാദേവിയുടെ രണ്ടാമത്തെ അവതാരം. സന്തോഷവും സമാധാനവും ഐശ്വര്യവും നൽകുന്നു. മോക്ഷത്തിലേക്കുള്ള വഴി കൂടിയാണ് ബ്രഹ്മചാരിണി.

മൂന്നാം ദിവസം- ചന്ദ്രകാന്ത, പ്രസരിപ്പിന്റെയും സൗന്ദര്യത്തിന്റെയും ദേവത. ധൈര്യത്തിന്റെ ചിഹ്നം കൂടിയാണ് ചന്ദ്രകാന്ത. ശാന്തതക്കും സമൃദ്ധിക്കും വേണ്ടിയാണ് മൂന്നാം നാളിലെ ദേവി പൂജ .

നാലാം ദിവസം – കൂശ്മാണ്ഡ, പ്രപഞ്ചം സൃഷ്ടിച്ചത് ഈ ദേവതയാണെന്ന് സങ്കൽപം. ദേവിയുടെ പൊട്ടിചിരിയിലൂടെയാണ് പ്രപഞ്ചം രൂപപ്പെട്ടത്.

അഞ്ചാം ദിവസം – സ്കന്ദ മാതാ , കാർത്തികേയന്റെ മാതാവായ ദേവി, ദുർഗ ദേവിയുടെ പടയാളി സ്വന്തം മക്കളെ സംരക്ഷിക്കേണ്ടി വരുമ്പോൾ ഏത് ദുഷ്ടശക്തികൾക്കെതിരെയും പോരാടുന്ന സ്ത്രീകളെ പ്രതിനിധീകരിക്കുന്നു .

ആറാം ദിവസം – കാർത്യായനി ദേവി, ഓറഞ്ച് വർണത്തിൽ വസ്ത്രമണിഞ്ഞവൾ ധൈര്യത്തിന്റെ രൂപം.

ഏഴാം ദിവസം – നവരാത്രിയുടെ ഏഴാം ദിവസം. കാളരാത്രി ദേവിയുടെ പൂജ ദിനം . കറുപ്പിൽ അഴകുള്ള സ്ത്രീരൂപം. വിസ്മയിപ്പിക്കുന്ന കൂന്തൽ. ശൗര്യമുള്ള മുഖഭാവം. ഉഗ്ര രൂപിണിയായ ദേവി ഭാവം.സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും നിറമായ വെള്ള വസ്ത്രത്തിലുള്ള വേഷം. ഏഴാം നാളിലുള്ള ദേവി പ്രാർത്ഥനക്കായുള്ള കീർത്തനം കേൾക്കാം, ഭക്തി സാന്ദ്രമായ ഈ നിമിഷത്തിൽ…

LEAVE A REPLY

Please enter your comment!
Please enter your name here