എൻ്റെ പാട്ടിലൂടെ ഞാനറിഞ്ഞതാണ് അവിടത്തെ മഹത്വം

'ആ മരം ഈ മരം' എന്നു പലവുരു ജപിച്ചു 'രാമ രാമ' ആയി മാറിയതുപോലെ മണികണ്ഠസ്വാമിയുടെ 'ഓം ശ്രീബാല വിഗ്നേശ്വര മഹാഗണപതി നമഃ ' എന്ന മന്ത്രധ്വനിയയിരുന്നു മനസിൽ മുഴകിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ അങ്ങനെ ആ ഗാനത്തിനു തുടക്കമിട്ടു.

0
970
views
Sree bala vigneshwara mahaganapathy

കേരളത്തിൻ്റെ വടക്കേയറ്റത്തു കണ്ണൂർ ജില്ലയിലെ നിന്ന് അന്തപുരിയിലേക്കു തീവണ്ടി കയറുമ്പോൾ മനസ്സ് നിറയെ സംഗിതം മാത്രം. സ്വാതി തിരുനാൾ സംഗീത കോളേജ് പഠനകാലത്തു നിത്യചിലവിനായി അമ്പലത്തിൽ ശാന്തിയും ഒപ്പം സംഗീതപരിപാടികളും. പഠനശേഷം ആകാശവാണിയിലും എഫ്. എം.  റേഡിയോയിലും മറ്റു ചാനലുകളിലുമൊക്കെ ജോലി ചെയ്‌തെങ്കിലും കലയുടെ വഴിയേ സഞ്ചരിക്കാൻ മാത്രമായിരുന്നു ആഗ്രഹം. അങ്ങനെ ജോലികൾ ഓരോന്നായി ഉപേക്ഷിച്ചു അഭിനയവും സംഗീതവുമായി ജീവിതം തുടർന്നു. ദൈവകൃപയാൽ സംഗീതസംവിധായകനുമായി.

ഒട്ടുമിക്ക അമ്പലങ്ങളുടെയും ഭക്തിഗാന ആൽബങ്ങൾ തയാറാക്കാനും സാധിച്ചു. അങ്ങനെ ഒരു ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ 650 എപ്പിസോഡുകളുള്ള സീരിയലിൽ കൂടെ അഭിനയിച്ച ഇന്ദുലേഖ എന്നെ വിളിച്ചു ശ്രീബാല വിഗ്നേശ്വര മഹാഗണപതി അവിടത്തെ സ്വാമി ക്ഷേത്രത്തെയും അവിടത്തെ സ്വാമിയെ കുറിച്ചും പറഞ്ഞു. അമ്പലത്തിലെ പാട്ടു ഓഡിയോ ആൽബം ആക്കാനായിരുന്നു സ്വാമീടെ ആദ്യ കൂടിക്കാഴ്ച. ഒരു ദിവസം രാത്രി 9:30ന് ആയിരുന്നു അവിടെ എത്തിയത്. സാധരണ അമ്പലങ്ങളെക്കുറിച്ചും സ്വാമിമാരെക്കുറിച്ചും ഉള്ള മുൻധാരണകൾ മുഴുവൻ മാറ്റിമറിക്കുന്നതായിരുന്നു ആ കുടിക്കാഴച. സ്വന്തം ഇല്ലത്തെ തേവരപുരയും പൂജാവിധികളും കണ്ടു ശീലിച്ച എൻ്റെ ഓർമ്മകൾ എന്നിലേക്കു കടന്നു വന്നു.

ആ സന്ദർശനത്തിൽ. സ്വന്തം വീട്ടിൻ്റെ ഒരു കോണിൽ തൻ്റെ ആരാധനാ മൂർത്തിയായ ശ്രീബാല വിഗ്നേശ്വര മഹാഗണപതിയുമായി മനസാ വ്യാപരിച്ചു തന്നെ തേടിയെത്തുന്നവർക്ക്, മഹാഗണപതിയിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു മാർഗമായി, ഒരു പാലമായി. മനസാ പൂജ ചെയ്യുന്ന ഒരു യോഗി ഒരു സാധരണ മനുഷ്യൻ. പക്ഷേ ആ കണ്ണുകളിലെ, ആ പ്രവർത്തികളിലെ, ആ സംസാരത്തിലെ, ദൈവികത അറിയാൻ ഒരുപാടുകാലം ശാന്തി കഴിച്ചു നടന്ന എനിക്കു അധിക സമയം വേണ്ടി വന്നില്ല. ‘ശ്രീബാല വിഗ്നേശ്വര മഹാഗണപതി’ യെക്കുറിച്ചൊരു പാട്ടു വേണം. അതു കേൾകുന്നവരിൽ പോസറ്റീവ് എനർജി ഉണ്ടാകണം ‘ ഒരൊറ്റ പാട്ടുള്ള സിഡി. അതുമാത്രം മതിയെന്നു സ്വാമി. ആരെഴുതും? സംഗീതം എന്നും ഒരു ഊർജ്ജമാണ്. സംഗീതമെന്ന ഊർജ്ജം കൊണ്ടു രോഗത്തെ പ്രധിരോധിച്ച, അതിജീവിച്ച, മ്യൂസിക് തെറാപ്പിയുമായി ഒരുപാടു സഞ്ചരിക്കുന്ന കൈതപ്രം ആവണം വരികൾ എഴുതുക എന്നുതന്നെ ഉറപ്പിച്ചു.
അങ്ങനെ

‘തകിടതകധിമി നടനാതാളം നടനഗജമുഖതാണ്ഡവം’

എന്നു തുടങ്ങുന്ന വരികൾ എനിക്കായി ലഭിച്ചു.  ‘ആ മരം ഈ മരം’ എന്നു പലവുരു ജപിച്ചു ‘രാമ രാമ’ ആയി മാറിയതുപോലെ മണികണ്ഠസ്വാമിയുടെ ‘ഓം ശ്രീബാല വിഗ്നേശ്വര മഹാഗണപതി നമഃ ‘ എന്ന മന്ത്രധ്വനിയയിരുന്നു മനസിൽ മുഴകിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ അങ്ങനെ ആ ഗാനത്തിനു തുടക്കമിട്ടു. ഞാനറിയാതെ എന്നിലേക്കു ബാല വിഗ്നേശ്വര മഹാഗണപതി ഭഗവാൻ ചടുലതളമായി, രേവതി രാഗമായി ഒഴുകിയെത്തി. എന്നിലേക്കു ഒഴുകിയെത്തിയത് ബാല വിഗ്നേശ്വരൻ്റെ പോസിറ്റിവ് എനർജിയായിരുന്നു. അല്ലെങ്കിൽ “മനസപൂജയെന്ന മഹനീയ പുജയിലുടെ മണികണ്ഠസ്വാമി എന്നിലേക്കു പകർന്ന ദിവ്യശക്തിയാണോ എന്നറിയില്ല . എത്രയോ പാട്ടുകൾ … എത്രയോ മഹത് പാട്ടുകാരെ പടിപ്പിച്ചിട്ടുണ്ടെങ്ങിലും അതിലൊന്നും കടന്നുവരാത്ത ഒരു ശക്തി ഈ പാട്ടിൽ കടന്നുവന്നു.
സിദ്ധാർഥ് എന്ന പുതുമുഖ ഗായകൻ പാടിയപ്പോഴും ഒന്നും പറയേണ്ടിവന്നില്ല. ആ ശബ്ദത്തിലും മഹാഗണപതിയുടെ സാമിപ്യം ഉണ്ടയിരുന്നു, ആ എനെര്ജിയുണ്ടായിരുന്നു. അതിന്നു കേട്ടവരും കേൾകുന്നവരും പറയുന്നതുമാത്രം.

സിഡിയിൽ ഈയൊരറ്റ പാട്ട് മതിയെന്നു മണികണ്ഠസ്വാമി പറഞ്ഞതിൻ്റെ പൊരുൾ എനിക്കു മനസിലായി. ആ പാട്ടിലൂടെ ശ്രീബാല വിഗ്നേശ്വര മഹാഗണപതിയുടെ സാമിപ്യം ഞാനറിഞ്ഞു, ഞാൻ അനുഭവിച്ചു ആ ചൈതന്യം. ആ ചൈതന്യം തേടിയെത്തുന്ന ഭക്തർക്കും ഇതേ അവസ്ഥ തന്നെയാണ്. തങ്ങളുടെ വേദനയെന്താണോ അതിനൊക്കെ ഒരാശ്വാസം. അത് മനപൂജയിലുടെ മഹത് കർമം അത് മണികണ്ഠസ്വാമിയിൽ അർപ്പിതമായിരിക്കുന്ന കടമ. ശ്രീബാല വിഗ്നേശ്വര മഹാഗണപതി ക്ഷേത്രത്തിൽ മറ്റു പുജകളൊന്നുമില്ല . മനസാ പുജമാത്രം . മനസ്സിനാണല്ലോ എന്നും ആശ്വാസം വേണ്ടത് . ആശ്വാസം നിങ്ങൾക്കു അവിടെ കിട്ടും . എൻ്റെ പാട്ടിലൂടെ ഞാനറിഞ്ഞതാണ് അവിടത്തെ മഹത്വം.

– ഓ കെ രവിശങ്കർ .

ഓം ശ്രീബാല വിഗ്നേശ്വര മഹാഗണപതിയെ നമഃ
NB: ശ്രീഗണേശം ഓഡിയോ സിഡി അമ്പലത്തിൽ ലഭ്യമാണ്

യൂട്യൂബിൽ കാണുവാൻ ലിങ്കിൽ കയറുക

Sree Ganesham

OM SREE BALAGANAPATHAYEE NAMAHSUCCESS, WEALTH, PEACE AND PROSPERITY ON ALL WHO PARTAKE IN THIS MUSICAL FEAST OF DEVOTIONMagical lyrics of Kaithapuram Damodharan Nambuthiripad, set to the mesmerizing melody of Ravi Shankar, and rendered soulfully by Siddhath, a tribute to the divinity of Music.

Gepostet von Sree Bala Vigneshwara Mahaganapathy Kshethream am Sonntag, 18. Juni 2017

 

 

LEAVE A REPLY

Please enter your comment!
Please enter your name here