‘മുത്തുനവ രത്ന മുഖം’ ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ്

ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഗാനം, മോയിൻകുട്ടി വൈദ്യരുടെ മുത്തുനവ രത്ന മുഖം എന്ന മാപ്പിളപ്പാട്ട്, പുതിയ ഭാവത്തിൽ അവതരിച്ചിരിക്കുകയാണ്.

0
138
views

ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ഗാനം, മോയിൻകുട്ടി വൈദ്യരുടെ മുത്തുനവ രത്ന മുഖം എന്ന മാപ്പിളപ്പാട്ട്, പുതിയ ഭാവത്തിൽ അവതരിച്ചിരിക്കുകയാണ്. വേണു ശശിധരന്‍ ലേഖ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച ഗാനത്തിന്റെ ദ്യശ്യാവിഷ്‌കാരവും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.  സീ ജെ അച്ചു കൈകാര്യം ചെയ്ത എഡിറ്റിംഗ് വളരെ ഏറെ പ്രശംസിനീയമാണ്. യുവ ഗായകൻ അദീഫിന്റെ ആലാപനവും സനു പി.എസിന്റെ സുന്ദരമായ ഗിറ്റാര്‍ സ്ട്രിങ്‌സും റാം കുമാറിന്റെ താളവാദ്യവും ഗാനത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. 1988ൽ പുറത്തിറങ്ങിയ 1921നായി ശ്യാം സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് നൌഷാദ് ആയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ അറുപതിനായിരത്തിലേറെ പേരാണ് യൂട്യൂബിലൂടെ മാത്രം ഗാനം ആസ്വദിച്ച ഈ ഗാനം ഇതിനോടകം തന്നെ ട്രെൻഡിങ് ആയി കഴിഞ്ഞു. സീ ജെ അച്ചു കൈകാര്യം ചെയ്ത എഡിറ്റിംഗ് വളരെ ഏറെ പ്രസംസിനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here