മകനേ നിനക്കായ് – സ്നേഹ ഗീതികൾ 

1998 ൽ ഒരവധിക്കാലത്ത് നാട്ടിൽ വച്ച് അമ്മയോടും സഹോദരങ്ങൾക്കുമൊപ്പം അടിച്ചുപൊളിച്ച് തിരികെ പോയി, ‍ എന്നും പോകുമ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് പോകുമായിരുന്ന ഉണ്ണിക്കൃഷ്ണൻ അന്ന് അതു മറന്നു നടന്നകന്നപ്പോൾ എന്തോ മറന്നപോലെ ഒന്നു തിരിഞ്ഞുനോക്കി...

0
242
views
snehageethikal

ഒരിക്കലും തിരിച്ചു വരില്ല എങ്കിലും ഈ അമ്മയുടെ മനസ്സ്  ഇപ്പോഴും ചോദിക്കുകയാണ്

എങ്ങുനിയെങ്ങുനീ പൊന്നോമനേ
എങ്ങുപോയ് ഓടിയൊളിച്ചിടുന്നു
ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ
നോവിച്ചതില്ല ‍ഞാൻ എൻമുത്തിനെ

നേവിയിൽ ഉദ്യോ​ഗസ്ഥനായിരുന്ന ഉണ്ണികൃഷ്ണനെന്ന ചെറുപ്പക്കാരൻ..
പേരൂർക്കട വഴയിലയിൽ താമസിക്കുന്ന സീതാലക്ഷ്മിയുയുടെ
ചുറുചുറുക്കുള്ള മകൻ.
1998 ൽ ഒരവധിക്കാലത്ത് നാട്ടിൽ വച്ച് അമ്മയോടും സഹോദരങ്ങൾക്കുമൊപ്പം അടിച്ചുപൊളിച്ച് തിരികെ പോയി, ‍
എന്നും പോകുമ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് പോകുമായിരുന്ന ഉണ്ണിക്കൃഷ്ണൻ അന്ന് അതു മറന്നു നടന്നകന്നപ്പോൾ എന്തോ മറന്നപോലെ ഒന്നു തിരിഞ്ഞുനോക്കി…

അമ്മയ്ക്കത് മനസ്സിലായെങ്കിലും ഒന്നും പുറത്തുകാണിച്ചില്ല.
പിന്നീട് ഉണ്ണിക്കൃഷ്ണൻ മടങ്ങിവന്നത് നാടിനുവേണ്ടി ജീവത്യാ​ഗം ചെയ്ത വീരസൈനികനായിട്ടായിരുന്നു.
നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തി ആ ചെറുപ്പക്കാരൻ വിട പറഞ്ഞകന്നു ….
ദേശീയ​ഗാനം പാടി ആ വീരപുത്രനെ നാം യാത്രയാക്കി..
സീതാലക്ഷിയുടെ മനസ്സ് ഈ വേദനയിൽ നിന്നു മുക്തമാകാൻ വർഷം പലതെടുത്തു.

മകന്റെ ഓർമകൾ കണ്ണുനീർ തുള്ളികളായി എന്നും ഒഴുകും.
ആ കണ്ണുനീർതുള്ളികളാൽ മകന്റെ ഓർമകൾ കവിതകളായി മാറിത്തുടങ്ങി. അങ്ങനെ കുത്തിക്കുറിച്ച വരികൾ ഒന്നൊന്നായി സൂക്ഷിച്ചുവച്ചു.
ഒരിക്കൽപോലും പിന്നാടതു വായിച്ചുനോക്കിയിട്ടില്ല.
അങ്ങനെയെഴുതി മനസ്സിനെ പാകപ്പെടുത്തി… വർഷങ്ങൾ ഒരുപാടു കഴിഞ്ഞു…
മനസ്സിന്റെ വേദനകളെ മാറ്റിനിർത്താൻ സം​ഗീതത്തിലൂടെ കഴിയുമെന്ന വിശ്വാസത്തിൽ മുതിർന്നവർക്കായി രാ​ഗശ്രീ
കലാകേന്ദ്രം നടത്തിവരുന്ന ഭക്തി​ഗാനാലാപന പരിശീലനത്തിനു ചേർന്നു…
ജീവിതത്തിലെ മാറ്റങ്ങൾ അവിടെ നിന്നായിരുന്നു. അവിടത്തെ സം​ഗീതാധ്യാപകനും സം​ഗീതസംവിധായകനുമായ ഒ.കെ രവിശങ്കറിന് ആ വരികൾ കൈമാറി. പിന്നീട് എന്റെ ജീവിതം, സം​ഗീതഭരിതമായി
പ്രശസ്തർ ആലപിച്ച ആ കവിതകൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റും സൂപ്പർഹിറ്റായി മാറിയപ്പോൾ അതിലെ ഒരു കവിതക്ക് ശബ്ദം നൽകാനായതിന്റെ സന്തോഷത്തിലാണ് സീതാലക്ഷ്മിയമ്മ.

നന്ദി… സ്നേഹിച്ചവർക്കെല്ലാം… കേൾക്കുക,
പ്രോത്സാഹിപ്പിക്കുക…

LEAVE A REPLY

Please enter your comment!
Please enter your name here